മെസ്സി കേരളത്തിലെത്തുമോ? ഒടുവിൽ ചോദ്യങ്ങൾക്ക് ഉത്തരമായി, ആരാധകർക്ക് നിരാശ
കൊച്ചി: ഫുട്ബോൾ ഇതിഹാസ താരം ലയണൽ മെസി കേരളത്തിലേക്ക് എത്തുമോ എന്ന ചോദ്യത്തിന് അവസാനം ഉത്തരമായി. കായിക മന്ത്രി വി അബ്ദുറഹിമാൻ ആണ് ഇതിഹാസതാരം ഇല്ലെന്ന് സ്ഥിരീകരിച്ചത്. ഈ ഒക്ടോബറിൽ മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാനായിരുന്നു ശ്രമം. എന്നാൽ ഒക്ടോബറിൽ കേരളത്തിൽ വരാനാവില്ലെന്ന് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ അറിയിച്ചതായി മന്ത്രി സ്ഥിരീകരിച്ചു. ഒക്ടോബറിൽ മാത്രമേ ടീമിനെ എത്തിക്കാൻ കഴിയൂവെന്ന് സ്പോൺസർമാരും പറഞ്ഞതോടെ ഇതിഹാസ താരം എത്തില്ലെന്ന് ഉറപ്പായി. അർജന്റീന ഫുട്‌ബോൾ ടീമും സ്പോൺസർമാരും വ്യത്യസ്ത നിലപാടുകളെടുക്കുന്നതായാണ് മന്ത്രി […]
