metro

ട്രെയിൻ തകരാറിലായി; കൊച്ചി മെട്രോ ഗതാഗതം തടസപ്പെട്ടു

കൊച്ചി: ട്രെയിൻ തകരാറിലായതിനെ തുടർന്ന് കൊച്ചി മെട്രോ ഗതാഗതം തടസ്സപ്പെട്ടു. രാവിലെ എട്ട് മണിയോടെ എംജി റോഡ് മെട്രോ സ്റ്റേഷനിൽവെച്ചാണ് ട്രെയിൻ തകരാറിലായത്. തകരാറിലായ ട്രെയിൻ മറ്റൊരു ട്രെയിനിൽ കെട്ടിവലിച്ച് മുട്ടം യാർഡിലേക്ക് മാറ്റാനുള്ള ശ്രമം നടന്നുവരികയാണ്. കെട്ടിവലിച്ചു കൊണ്ടുപോകുന്ന ട്രെയിനിന്റെ വേഗതയ്ക്കനുസരിച്ചാണ് നിലവിൽ തൃപ്പൂണിത്തുറ ഭാഗത്തേക്കും ആലുവ ഭാഗത്തേക്കുമുള്ള ട്രെയിൻ ഗതാഗതം ക്രമീകരിച്ചിരിക്കുന്നത്. തകരാറിലായ ട്രെയിൻ മുട്ടം യാർഡിൽ എത്തുന്ന മുറയ്ക്ക് മെട്രോ ഗതാഗതം പൂർണമായും സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read More

ആലുവ – അങ്കമാലി മെട്രോ: പദ്ധതി രൂപരേഖ ഏപ്രിലിൽ

കൊച്ചി: ആലുവയിൽനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കും തുടർന്ന് അങ്കമാലിയിലേക്കുമുള്ള മെട്രോപ്പാതയുടെ വിശദമ പദ്ധതി രൂപരേഖ ഏപ്രിലിൽ തയ്യാറാകും. മെട്രോയുടെ മൂന്നാംഘട്ടമാണ് അങ്കമാലി റൂട്ട്. നാലു അലൈൻമെന്റുകളാണ് പരിഗണനയിൽ. അലൈൻമെന്റുകളിൽ ഒന്ന് ആലുവയിൽനിന്ന് തുടങ്ങി ദേശീയപാതയിലൂടെ കരിയാട് വരെ റോഡിന് മുകളിലൂടെ കടന്നുപോകുന്നതാണ്. അതിനുശേഷം എയർപോർട്ട് ഭാഗത്ത് ഭൂമിക്കടിയിലൂടെയുള്ള പാതയായിരിക്കും. എയർപോർട്ടിനുശേഷം വീണ്ടും റോഡിന് മുകളിലൂടെയാകും മെട്രോ പോകുക. അങ്കമാലി കരയാംപറമ്പിലെത്തി അവസാനിക്കും. ദേശീയപാതയിലൂടെ വിമാനത്താവളം സ്പർശിക്കാതെ കടന്നുപോകുന്നതാണ് മറ്റൊരു അലൈൻമെന്റ്. നിലവിലെ മെട്രോ റൂട്ടിലേതുപോലെ ഇത് പൂർണമായും റോഡിന് […]
Read More

തിരുവനന്തപുരം മെട്രോ 2024 ൽ പൂർത്തിയാകും

തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതി 2029 ൽ പൂർത്തിയാക്കാൻ കഴിയുമെന്ന് നടത്തിപ്പിന്റെ ചുമതലയുള്ള കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) എംഡി ലോക്‌നാഥ് ബെഹ്‌റ. 8,000 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. രണ്ടരവർഷം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കാം. അടുത്താഴ്ച തിരുവനന്തപുരത്ത് എത്തി കാര്യങ്ങള്‍ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.അലൈന്‍മെന്റ് മാറ്റമുള്ളതു കൊണ്ടു മുന്‍പ് തയാറാക്കിയ ഡിപിആറില്‍ കുറച്ചു മാറ്റങ്ങള്‍ ആവശ്യമാണ്. അക്കാര്യം ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) എംഡിയുമായി സംസാരിച്ചു. ഒന്നരമാസത്തിനുള്ളില്‍ അവര്‍ ഡിപിആര്‍ തയാറാക്കി […]
Read More

ടിക്കറ്റ് എടുത്തു, പ്ലാറ്റ്‌ഫോമും മറികടന്നു പുറത്തേക്ക് ഓടി, മെട്രോ റെയിൽപ്പാലത്തിന്റെ മുകളിൽനിന്നു ചാടിയ യുവാവ് മരിച്ചു

കൊച്ചി: മെട്രോ റെയിൽപ്പാലത്തിന്റെ മുകളിൽനിന്നു ചാടി യുവാവ് മരിച്ചു. മലപ്പുറം ചുള്ളിപ്പാറ വീരാശേരി കുഞ്ഞുമൊയ്തീന്റെ മകൻ നിസാറാണു മരിച്ചത്. തൃപ്പൂണിത്തുറ വടക്കേക്കോട്ട-എസ്എൻ ജംഗ്്ഷൻ മെട്രോ സ്റ്റേഷനുകൾക്കിടയിൽ ആയിരുന്നു സംഭവം. ഇയാളെ അതീവഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മൃതദേഹം വൈകാതെ പോസ്റ്റ്‌മോർട്ടത്തിന് അയയ്ക്കും. വടക്കേകോട്ടയിൽനിന്ന് തൃപ്പൂണിത്തുറയ്ക്കു ടിക്കറ്റ് എടുത്ത ശേഷം നിസാർ പ്ലാറ്റ്‌ഫോമിൽ എത്തി തുടർന്ന് പ്ലാറ്റ്‌ഫോമും മറികടന്നു പുറത്തേക്ക് ഓടുകയായിരുന്നു. ഇയാൾ പുറത്തേക്ക് കടക്കുന്നതു കണ്ടതോടെ മെട്രോ അധികൃതർ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ട്രെയിനുകളുടെ […]
Read More

കൊച്ചി മെട്രോ സൂപ്പറാകുന്നു, 10 സ്റ്റേഷൻ അടുത്ത വർഷം ഡിസംബറോടെ, ആദ്യ അഞ്ചുസ്‌റ്റേഷനുകൾ ജൂൺ 30നകം

കൊച്ചി മെട്രോ കാക്കനാട്ടേക്ക് നീട്ടു ന്നതിന്റെ ഭാഗമായുള്ള 10 സ്റ്റേഷനുകളുടെ നിർമാണം 2026 ഡിസംബർ 31നകം പൂർത്തിയാകുമെന്ന് എം.ഡി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ആദ്യ അഞ്ച് സ്റ്റേ ഷൻ ജൂൺ 30നകവും പൂർത്തിയാക്കും. നിലവിൽ മെട്രോയുടെ നിർമാണം 100 ദിവസം പിന്നിലാണ്. ഭൂമിക്കടിയിലെ പൈപ്പ്‌ലൈൻ, തൊഴിലാളികളുടെ കുറവ് തുടങ്ങിയ പ്രശ്‌നങ്ങളാണ് വെല്ലുവി ളിയായത്. ഗതാഗതക്കുരുക്ക് പരിഹരി ക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ബെഹ്‌റ പറഞ്ഞു. അതേ സമയം മാറ്റങ്ങളുമായി കൊച്ചി മെട്രോ കുതിക്കുകയാണ്. മെട്രോയുടെ വിവിധ സ്റ്റേഷനുകളിൽ യാത്ര […]
Read More