ഡോണാൾഡ് ട്രംപിന്റെ മരുമകൻ മൈക്കിൾ ബൂലോസ് കൊച്ചിയിൽ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച
കൊച്ചി: യു.എസ്. പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മരുമകൻ മൈക്കിൾ ബൂലോസ് കൊച്ചിയിലെത്തി. രാവിലെ ചാർട്ടേർഡ് വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് അദ്ദേഹം എത്തിയത്. അമേരിക്കൻ അംബാസഡറും ചെന്നൈയിലെ അമേരിക്കൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. ട്രംപിന്റെ മകൾ ടിഫാനി ട്രംപിന്റെ ഭർത്താവാണ് മൈക്കിൾ ബൂലോസ്. കൊച്ചിയിൽനിന്ന് സംഘം ആലപ്പുഴയിലെത്തി ആഢംബര ബോട്ടിൽ യാത്ര നടത്തും. വള്ളംകളി കാണാനുള്ള താത്പര്യം ഇവർ ഉദ്യോഗസ്ഥരോട് അറിയിച്ചിട്ടുണ്ട്. നെഹ്റുട്രോഫിയുടെ ഭാഗമായി നടക്കുന്ന ട്രയൽ വള്ളം കളിയുടെ പ്രദർശനം ഇവർക്കായി നടത്തിയേക്കുമെന്നും വിവരമുണ്ട്. വള്ളംകളി കണ്ട […]
