ചില്ലറക്കാരനല്ല ഈ സൂക്ഷ്മാണു, ഇനി കേരളത്തിന് സ്വന്തം ബാക്ടീരിയ; 23ന് മുഖ്യമന്ത്രി പ്രഖ്യാപിക്കും
തിരുവനന്തപുരം∙ കേരളത്തിന്റെ സ്വന്തം സൂക്ഷ്മാണുവിനെ 23ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിക്കും. സംസ്ഥാന മൃഗം, പക്ഷി, വൃക്ഷം, ഫലം, പുഷ്പം എന്നിവയെപ്പോലെ സ്വന്തമായൊരു സംസ്ഥാന സൂക്ഷമാണുവിനെ (മൈക്രോബ്) പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് കേരളം. തിരുവനന്തപുരം കഴക്കൂട്ടം കിന്‍ഫ്രിയിലെ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ മൈക്രോബയോമില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍വച്ചാണ് മുഖ്യമന്ത്രി സംസ്ഥാന സൂക്ഷ്മാണുവിനെ പ്രഖ്യാപിക്കുക. നമ്മുടെ ജീവിതത്തില്‍ സൂക്ഷ്മാണുക്കള്‍ നല്‍കുന്ന ഗുണങ്ങളെ കുറിച്ച് പൊതുചര്‍ച്ചയ്ക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ മൈക്രോബയോമിന്റെ ഡയറക്ടറായ ഡോ. സാബു […]
