മന്ത്രിമാരുടെ ശമ്പളവർദ്ധനവ്, ഇപ്പോ വേണ്ട, പിന്നെ മതി, തദ്ദേശതിരഞ്ഞെടുപ്പിൽ തിരിച്ചടിക്കുമെന്ന് ആശങ്ക
തിരുവനന്തപുരം: മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വർധിപ്പിക്കുന്നതിനുള്ള ബിൽ ഈ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാൻ സാധ്യതയില്ലെന്നു സൂചന. ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ കമ്മിഷന്റെ ശുപാർശ അടങ്ങിയ ഫയൽ മന്ത്രിസഭയുടെ പരിഗണനയിൽ ഉണ്ടെങ്കിലും ഇപ്പോൾ നടപ്പിലാക്കേണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിർദ്ദേശം. ഇപ്പോൾ ശമ്പളവർധന വേണ്ടെന്നു മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. തദ്ദേശ-നിയമസഭ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കുന്ന സാഹചര്യം പരിഗണിച്ചാണ് പൊതുജനാഭിപ്രായം എതിരാക്കുമെന്നു ചൂണ്ടിക്കാട്ടി നടപടി മാറ്റിവച്ചത്. രാഷ്ട്രീയ കക്ഷികൾ എല്ലാം ശമ്പളവർധനവിന് അനുകൂലമാണ്. ഇതു സംബന്ധിച്ച ബിൽ കൊണ്ടുവരുന്നതിനോട് […]
