മിഥുനെ അവസാനമായി കണ്ട് അമ്മ; കണ്ണീർ അടക്കാനാവാത്ത നോവ്
തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിൽ സുരക്ഷയില്ലാതെ കടന്നുപോയ വൈദ്യുതിക്കമ്പിയിൽ തട്ടി ഷോക്കേറ്റ് മരിച്ച മിഥുനെ അവസാനമായി കണ്ട് അമ്മ. നിയന്ത്രണം വിട്ടു കരഞ്ഞ അമ്മയെ ആശ്വസിപ്പിക്കാൻ ആർക്കും സാധിച്ചില്ല. തേവലക്കര സ്‌കൂളിൽ രാവിലെ മുതൽ ഉച്ചവരെ പൊതുദർശനത്തിന് മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ വിദ്യാർഥികളും നാട്ടുകാരുമായി ആയിരക്കണക്കിന് ആളുകളാണ് എത്തിച്ചേർന്നത്. തുടർന്ന് ഉച്ചയോടെ സ്‌കൂളിൽനിന്ന് മൃതദേഹം വീട്ടിലേയ്ക്ക് എത്തിച്ചു. യാത്രാമധ്യേ വഴിനീളെ മിഥുനെ ഒരുനോക്ക് കാണാൻ നിരവധി ആളുകൾ കാത്തുനിന്നിരുന്നു. വീട്ടിലും നിരവധി ആളുകൾ അന്ത്യോപചാരം അർപ്പിക്കാൻ എത്തിച്ചേർന്നു. വൈകീട്ട് […]


