മോഹൻലാൽ സിനിമയുടെ തിരക്കഥ മോഷ്ടിച്ചത്; മേജർ രവി 30 ലക്ഷം കൊടുക്കണമെന്ന് കോടതി
കൊച്ചി: മോഹൻലാൽ സിനിമ ‘കർമ്മയോദ്ധ’ യുടെ തിരക്കഥ സംവിധായകൻ മേജർ രവി മോഷ്ടിച്ചതാണെന്ന് കോടതി. ചിത്രത്തിന്റെ തിരക്കഥ പുതുപ്പള്ളി സ്വദേശിയും തിരക്കഥാകൃത്തുമായ റെജി മാത്യുവിന്റേതാണെന്ന് കോട്ടയം കൊമേഷ്യൽ കോടതിയാണ് വിധിച്ചത്. പരാതിക്കാരന് 30 ലക്ഷം രൂപയും സിനിമയുടെ പകർപ്പവകാശവും നൽകണമെന്നും കോടതി ഉത്തരവിട്ടു. 13 വർഷം നീണ്ട നിയമ പോരാട്ടങ്ങൾക്ക് ശേഷമാണ് വിധി. 2012ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്. തന്റെ കഥയും തിരക്കഥയും സംഭാഷണവും അനുമതിയില്ലാതെ ഉപയോഗിച്ച് സിനിമ നിർമിച്ചതാണെന്ന റെജി മാത്യുവിന്റെ പരാതിയിലാണ് ജഡ്‌ഡി മനീഷ് ഡി.എ […]

