മുംബൈ ട്രെയിൻ സ്‌ഫോടനം; ബോംബെ ഹൈകോടതി വിധിക്കെതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയിൽ
2006ലെ മുംബൈ ട്രെയിൻ സ്‌ഫോടന പരമ്പരയിലെ പ്രതികളെ വെറുതെ വിട്ട ബോംബെ ഹൈകോടതി വിധിക്കെതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഹൈകോടതിയുടെ വിധി ഞെട്ടിപ്പിക്കുന്നതാണെന്നും അതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. മുംബൈ ട്രെയിൻ സ്‌ഫോടന പരമ്പരയിലെ പ്രതികളായ 12 പേരെയാണ് 18 വർഷങ്ങൾക്ക് ശേഷം ഹൈകോടതി വെറുതെ വിട്ടത്. 2015ൽ കുറ്റക്കാരെന്ന് കണ്ട് പ്രതികളിൽ 5 പേർക്ക് വധശിക്ഷയും 7 പേർക്ക് ജീവപര്യന്തവും വിചാരണകോടതി ശിക്ഷ വിധിച്ചിരുന്നു. പ്രതികൾക്കെതിരായ കുറ്റം തെളിയിക്കുന്നതിൽ […]
