mumbai

നാലംഗ കുടുംബത്തിന്റെ മരണത്തിന് കാരണം തണ്ണിമത്തനല്ല, എലിവിഷം

മുംബൈ: മുംബൈയിലെ ഒരു കുടുംബത്തിലെ മുഴുവൻ അംഗങ്ങളുടെയും മരണത്തിന് ഇടയാക്കിയത് തണ്ണിമത്തനിലൂടെയുള്ള ഭക്ഷ്യവിഷബാധയല്ലെന്നും എലിവിഷമാണെന്നും കണ്ടെത്തൽ. ആന്തരികാവയവങ്ങളുടെ പരിശോധനാഫലത്തിലാണ് മരണത്തിന് കാരണം എലി വിഷമാണെന്ന് കണ്ടെത്തിയത്. എലിവിഷത്തിൽ സാധാരണയായി ഉപയോഗിക്കുന്ന സിങ്ക് ഫോസ്‌ഫൈഡ് എന്ന രാസവസ്തുവാണ് ആന്തരികാവയവ സാമ്പിളുകളിൽ കണ്ടെത്തിയതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. പോസ്റ്റ്‌മോർട്ടത്തിൽ ആന്തരികാവയവങ്ങളിൽ വിഷബാധയുമായി ബന്ധപ്പെട്ട ‘പച്ച നിറം’ കണ്ടെത്തി ദിവസങ്ങൾക്ക് ശേഷമാണ് കേസിൽ വലിയ വഴിത്തിരിവ് ഉണ്ടായത്. 45 കാരനായ അബ്ദുള്ള ദൊകാഡിയ, ഭാര്യ നസ്രീൻ (35), മക്കളായ സൈനബ് […]
Read More

യുവതിയെ പിന്തുടർന്ന് ശല്യപ്പെടുത്തി, യുവാക്കളെ വെടിവച്ച് മലയാളി; ഒരാൾ മരിച്ചു

മുംബൈ: മുംബൈയിൽ യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമത്തിന് ശ്രമിച്ചവർക്ക് നേരെ മലയാളി വെടിയുതിർത്തു. ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരുക്കേറ്റു. കരസേനാ മുൻ ഉദ്യോഗസ്ഥൻ ജയൻ ശിവാനന്ദൻ നായരാണു (51) പിടിയിലായത്. താനെയിലെ മുബ്രയിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. അക്ബർ അബ്ദുൽ ഷെയ്ഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. അക്ബർ ഹസൻ ഷെയ്ഖ്, സമീർ അഹമ്മദ് എന്നിവർക്കാണ് പരുക്കേറ്റത്. താൻ സഹോദരിയായി കാണുന്ന യുവതിയെ ആക്രമിച്ചപ്പോഴാണ് വെടിയുതിർത്തതെന്നാണ് ജയൻ പൊലീസിനു നൽകിയ മൊഴി. ഏറെ നാളുകളായി യുവതിയെ മൂവർസംഘം പിന്തുടർന്നിരുന്നു. പലതവണ ലൈംഗികാതിക്രമത്തിനും […]
Read More

400 കിലോ ആർഡിഎക്‌സ്, ഒരു കോടി ആളുകളെ കൊല്ലാൻ കഴിയും, 34 വാഹനങ്ങളിൽ ചാവേറുകൾ’; മുംബയെ പിടിച്ചുകുലുക്കുമെന്ന് ഭീഷണി, കനത്ത ജാഗ്രത

മുംബൈ: മുംബൈയിൽ 34 വാഹനങ്ങളിൽ ചാവേറുകൾ മനുഷ്യ ബോംബുകളായി നഗരത്തിലെത്തിയെന്നും ഒരു കോടി ആളുകളെ കൊല്ലുമെന്നും ഭീഷണിചാവേറാക്രമണ ഭീഷണി. ഗണേശോത്സവം നാളെ സമാപിക്കാ നിരി ക്കെയാണ് ബോംബ് സ്‌ഫോടനം നടത്തുമെന്ന അജ്ഞാതന്റെ ഭീഷണി സന്ദേശമെത്തിയത്. ഇതോടെ മുംബൈ നഗരം കനത്ത ജാഗ്രതയിലായി. ചാവേറുകൾ മനുഷ്യ ബോംബുകളായി 34 വാഹനങ്ങളിൽ ഉണ്ടെന്നും മുംബൈയെ ഇതു പിടിച്ചുകുലുക്കുമെന്നുമാണ് ഭീഷണി. പത്ത് ദിവസത്തെ ഗണേശോത്സവത്തിന്റെ സമാപന ചടങ്ങായ അനന്ത ചതുർഥി ആഘോഷത്തിനായി തയാറെടുക്കവെയാണ് ട്രാഫിക് പൊലീസിന്റെ കൺട്രോൾ റൂമിലെ വാട്സാപ് ഹെൽപ്ലൈനിലേക്കു […]
Read More