മുനമ്പം ജനതയ്ക്ക് ആശ്വാസം; ഭൂനികുതി വാങ്ങാന്‍ സര്‍ക്കാരിന് അനുവാദം നല്‍കി ഹൈക്കോടതി
കൊച്ചി: മുനമ്പത്ത് താമസിക്കുന്നവരുടെ ഭൂനികുതി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി അനുമതി നല്‍കി. കേസില്‍ അന്തിമ വിധി വരുന്നതു വരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഭൂനികുതി സ്വീകരിക്കാനാണ് കോടതിയുടെ നിര്‍ദേശം. മുനമ്പം വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. ഭൂനികുതി സ്വീകരിക്കാന്‍ റവന്യു അധികൃതര്‍ക്കു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭൂസംരക്ഷണ സമിതിയുടെ ഉള്‍പ്പെടെ ഹര്‍ജികളാണ് കോടതിയുടെ മുന്‍പാകെയുള്ളത്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടതിനെ തുടര്‍ന്നു ഭൂസംരക്ഷണ സമിതി ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികള്‍ നേരത്തെ […]
