നാരായണഗുരുകുല അദ്ധ്യക്ഷൻ ഗുരു മുനി നാരായണപ്രസാദ് അന്തരിച്ചു
തിരുവനന്തപുരം: പണ്ഡിതനും വർക്കല നാരായണഗുരുകുല അദ്ധ്യക്ഷനുമായ ഗുരു മുനി നാരായണപ്രസാദ് (87) വിടവാങ്ങി. വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 3.55ഓടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖം ബാധിച്ചതിനെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. അതിന് മുമ്പ് ഒരാഴ്‌ചയോളമായി ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കേരള സാഹിത്യ അക്കാഡമി പുരസ്‌കാര ജേതാവായ ഗുരു മുനി നാരായണ പ്രസാദിനെ 2024ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. 1938 ഡിസംബർ ഒമ്പതിന് […]
