mur

മകളെ കൊന്നശേഷം പുതിയ സാരിയുടുപ്പിച്ചു, നെറ്റിയിൽ ചന്ദനം തൊട്ടു; പിന്നാലെ പിതാവ് ജീവനൊടുക്കി

പളനി: മകളെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ജീവനൊടുക്കി. കണക്കംപട്ടിയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കെട്ടിട നിർമാണ തൊഴിലാളിയായ പളനിയപ്പൻ (55) ആണ് മകൾ ധനലക്ഷ്മിയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്.  ഭാര്യയും മൂന്നുമക്കളുമാണ് പളനിയപ്പന് ഉള്ളത്. ഭാര്യയും മറ്റുമക്കളും തിരുച്ചന്തൂർ ക്ഷേത്രത്തിലേക്ക് പോയിരുന്നു. ഈ സമയം പളനിയപ്പനും ധനലക്ഷ്മിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ധനലക്ഷ്മിയുടെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയ ശേഷം അതേ കയറിൽ പളനിയപ്പൻ തൂങ്ങി മരിക്കുകയായിരുന്നു വെന്ന് പൊലീസ് പറഞ്ഞു. മരണാനന്തര ചടങ്ങുകൾ ചെയ്യുന്നതുപോലെ മകളെ കൊലപ്പെടുത്തിയ […]
Read More

പണമെല്ലാം സഹോദരന് കൊടുക്കുന്നു; കാൽമുട്ടു കൊണ്ട് അടിവയറ്റിൽ തൊഴിച്ചു, വാരിയെല്ല് ഒടിച്ചു, : അമ്മയെ കൊന്ന മകൻ അറസ്റ്റിൽ

കോഴിക്കോട്: പേരാമ്പ്രയിലെ വയോധിക കൂത്താളി തൈപറമ്പിൽ പത്മാവതി (65)യുടെ മരണത്തിൽ മകൻ ലിനീഷ് (47) അറസ്റ്റിലായി. കഴിഞ്ഞ ചൊവാഴ്ചയായിരുന്നു സംഭവം. വീടിനകത്തു വീണ് പരുക്കേറ്റ നിലയിൽ കണ്ടെത്തിയ പത്മാവതിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മകൻ ലിനീഷ് മർദിച്ചു കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തിയത്. സ്വത്തു തർക്കമാണ് കൊലപാതകത്തിനു കാരണമെന്ന് പൊലീസ് പറയുന്നു. വീണു പരുക്കു പറ്റിയ നിലയിലാണെന്ന് മകൻ ലിനീഷ് നാട്ടുകാരെ അറിയിച്ചതിനെ തുടർന്നാണ് പത്മാവതിയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചത്. […]
Read More

ഭാര്യയെ തലയറുത്തുകൊന്നു, സമൂഹത്തോട് പറയണമെന്ന ആവശ്യവുമായി ചാനലിലെത്തിയ സൈനികൻ അറസ്റ്റിൽ

ചെന്നൈ: ഭാര്യയെ തലയറുത്തു കൊന്ന് ആ വിവരം വെളിപ്പെടുത്തണമെന്ന ആവശ്യവുമായി ചെന്നൈയിലെ ടി.വി ചാനൽ ഓഫീസിലെത്തിയ സിആർപിഎഫ് കോൺസ്റ്റബിൾ അറസ്റ്റിൽ. തമിഴ്നാട് തൂത്തുക്കുടി സ്വദേശിയായ തമിഴ് സെൽവനെയാണ് ചെന്നൈയിൽവെച്ച് പോലീസ് അറസ്റ്റ്ചെയ്തത്. ഭാര്യയെ കൊലപ്പെടുത്തിയശേഷം ചെന്നൈയിലെത്തിയ പ്രതി, ഇതിനെക്കുറിച്ച് സമൂഹത്തോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നൈയിലെ ഒരു ടിവി ചാനൽ ഓഫിസിലെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ജൂലായ് 31-നാണ് തലവായിപുരത്തെ വീട്ടിൽവെച്ച് ഭാര്യ ഉമ മഹേശ്വരി(32)യെ പ്രതി കൊലപ്പെടുത്തിയതെന്നാണ് സൂചനകൾ. ഭാര്യയെ ഇയാൾക്ക് സംശയമായിരുന്നു. സംശയത്തെത്തുടർന്ന് […]
Read More

കൂടത്തായി കൊലപാതകം, റോയ് തോമസിന്റെ ഉള്ളിൽ സയനൈഡ് ചെന്നതായി മൊഴി

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ പ്രതി ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളിൽച്ചെന്നാണെന്ന് ഫൊറൻസിക് സർജന്റെ മൊഴി. കോഴിക്കോട് മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗം മുൻ സർജൻ ഡോ.കെ. പ്രസന്നനാണ് സാക്ഷി വിസ്താരത്തിനിടെ തിങ്കളാഴ്ച കോടതിയിൽ ഈ മൊഴി നൽകിയത്. റോയ് തോമസിന്റെ ശരീരഭാഗങ്ങളുടെ രാസപരിശോധനാ റിപ്പോർട്ട് പ്രകാരം സയനൈഡ് സാന്നിധ്യം സ്ഥിരീകരിച്ചുവെന്നാണ് ഡോ.കെ. പ്രസന്നന്റെ മൊഴി. കടലക്കറിയിൽ സയനൈഡ് കലർത്തി ജോളി ആദ്യ ഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. റോയി തോമസിന്റെ […]
Read More

10,000 രൂപ നൽകിയില്ല, യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി സഹപ്രവർത്തകൻ

പതിനായിരം രൂപ കടം കൊടുക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഛത്തർപുരിലെ ഫാംഹൗസിൽ യുവാവിനെ സഹപ്രവർത്തകൻ മർദിച്ചു കൊലപ്പെടുത്തി. ഫാംഹൗസിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ചന്ദ്രപ്രകാശിനെ (47) പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശിയായ സീതാറാം എന്ന വ്യക്തിയെ ആണ് ചന്ദ്രപ്രകാശ് കൊലപ്പെടുത്തിയത്. സീതാറാമിനെ ഇന്നലെ മുതൽ കാണാനില്ലെന്ന പരാതി പൊലീസിനു ലഭിച്ചിരുന്നു. സീതാറാമിനെ കാണാനില്ലെന്ന് ചന്ദ്രപ്രകാശ് തന്നെയാണ് ഫാം ഹൗസ് ഉടമയോട് പറഞ്ഞത്. മെഹ്‌റോളി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഫാംഹൗസിനുള്ളിലെ സെപ്റ്റിക് ടാങ്കിൽ നിന്നാണ് സീതാറാമിന്റെ […]
Read More