കറുകുറ്റിയിൽ പിഞ്ചുകുഞ്ഞ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ; അമ്മൂമ്മയെ സംശയം
കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍. ഡല്‍ന മരിയ സാറ എന്ന കുട്ടിയാണ് മരിച്ചത്. സംഭവത്തെതുടർന്ന് കുട്ടിയുടെ അമ്മുമ്മ ആത്മഹത്യക്ക് ശ്രമിച്ചു. ചെല്ലാനം കടവിൽ ആന്റണിയുടേയും കറുകുറ്റി എടക്കുന്ന് പയ്യപ്പിള്ളി റൂത്തിൻ്റെയും ദ മകളാണ് മരിച്ചത്. കുഞ്ഞ് അമ്മൂമ്മയായ റോസിയ്ക്കരികില്‍ കിടക്കുമ്പോഴാണ് സംഭവം. റോസിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. വീട്ടില്‍ കുഞ്ഞിന്റെ അച്ഛനും അമ്മയും അമ്മൂമ്മയുമാണ് താമസം. കുഞ്ഞിനെ അമ്മൂമ്മയ്ക്ക് അരികില്‍ കിടത്തിയ ശേഷം […]


