murdour

കോട്ടയത്ത് കിടപ്പുരോഗിയെ ഭർത്താവ് കൊലപ്പെടുത്തി; ഭിന്നശേഷിക്കാരനായ മകനെയും കൊല്ലാൻ ശ്രമം, മൂത്തമകൻ തടഞ്ഞു

കോട്ടയം: കിടപ്പുരോഗിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. കോട്ടയം കിടങ്ങൂരിന് സമീപം മാന്താടിക്കവലയിലാണ് സംഭവം. എലക്കോടത്ത് രമണി (70 ) ആണ് മരിച്ചത്. ഭർത്താവ് സോമനെ (74) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു കൊലപാതകം. രമണിയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറഞ്ഞു. രമണിയും ഭർത്താവും രണ്ട് ആൺമക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. അതിൽ ഒരാൾ ഭിന്നശേഷിക്കാരനാണ്. ശബ്ദം കേട്ട് മൂത്ത മകൻ എത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. രമണിയെയും ഭിന്നശേഷിക്കാരനായ മകനെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനമെന്നാണ് […]
Read More

കല്ലടിക്കോട് യുവാക്കളുടെ മരണം, നിതിന്റെ വീട്ടിൽ ബിനു എത്തിയത് കൊല്ലാൻ വേണ്ടി, തർക്കത്തിനിടെ കൊലപാതകം

പാലക്കാട്: കല്ലടിക്കോട് രണ്ടുപേരെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക കണ്ടെത്തൽ. കല്ലടിക്കോട് മൂന്നേക്കർ മരുതുംകാട് സ്വദേശികളായ ബിനുവിനെയും നിതിനെയുമാണ് കഴിഞ്ഞ ദിവസം വെടിയേറ്റ് മരിച്ച നിലയിൽ കണ്ടത്. നിതിനെ വെടിവെച്ച ബിനു സ്വയം വെടി വച്ച് മരിച്ചതാകാമെന്ന് ഇന്നലെ തന്നെ പൊലീസ് സൂചന നൽകിയിരുന്നു. ബിനു ഉപയോഗിച്ചത് ലൈസൻസ് ഇല്ലാത്ത തോക്ക് നേരത്തെ ഇയാൾ വേട്ടയ്ക്ക് ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്. ബിനുവിന്റെ വീട്ടിൽ 15 വെടിയുണ്ടകളും കണ്ടെത്തി. നിതിന്റെ കുടുംബത്തെ കുറിച്ച് ബിനു മോശമായി സംസാരിച്ചതാണ് […]
Read More

അന്ധവിശ്വാസത്തിന് ഒടുവിൽ ക്രൂരകൊലപാതകം; നെന്മാറ സജിത കൊലക്കേസ്; ചെന്താമര കുറ്റക്കാരനെന്ന് കോടതി, ശിക്ഷാ വിധി മറ്റന്നാൾ

പാലക്കാട്: അന്ധവിശ്വാസത്തെ തുടർന്ന് പോത്തുണ്ടി സ്വദേശിനി സജിതയെ ക്രൂരമായി വധിച്ച കേസിലെ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി. പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതിയുടേതാണ് വിധി. കൊലപാതകം, തെളിവ് നശിപ്പിക്കൽ, അതിക്രമം എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. മറ്റന്നാൾ ശിക്ഷാവിധി പ്രഖ്യാപിക്കും. വിധി കേൾക്കാൻ സജിതയുടെ മക്കളായ അതുല്യയും അഖിലയും കോടതിയിലെത്തി. രാവിലെ 10.45ഓടെ തന്നെ പ്രതിയായ ചെന്താമരയെയും കോടതിയിലെത്തിച്ചു. 2 019 ഓഗസ്റ്റ് 31നാണ് അയൽവാസിയായ നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയൻസ് കോളനിയിലെ സജിതയെ വീട്ടിൽ കയറി […]
Read More

ഭാര്യയെ ശ്വാസം മുട്ടിച്ചു കൊന്നു, പറഞ്ഞത് ദേഹാസ്വാസ്ഥ്യമെന്ന്, ഭർത്താവ് പിടിയിൽ

പാലക്കാട്: യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, ദേഹാസ്വാസ്ഥ്യം മൂലമാണ് മരണമെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. കാട്ടുകുളം സ്രാമ്പിക്കൽ വീട്ടിൽ വൈഷ്ണവിയെയാണ് (26) ഭർത്താവ് ദീക്ഷിത്ത് (26) ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. വൈഷ്ണവിക്ക് അസ്വസ്ഥതയുണ്ടെന്ന് പെരിന്തൽമണ്ണ ആനമങ്ങാടുള്ള വൈഷ്ണവിയുടെ പിതാവിനെ ദീക്ഷിത് വ്യാഴാഴ്ച വിളിച്ചറിയിച്ചിരുന്നു. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു. പിന്നീട് തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് കൊലപാതകമാണെന്ന വിവരം ലഭിച്ചത്. തുടർന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കുടുംബപ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന […]
Read More

ഇൻസ്റ്റഗ്രാം കൂട്ട്, പല സ്ഥലങ്ങളിൽ എത്തിച്ച് പീഡനം: പത്താം ക്ലാസുകാരിയുടെ വെളിപ്പെടുത്തലിൽ 5 പേർ പിടിയിൽ

കോഴിക്കോട്: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ബസ് ജീവനക്കാർ ഉൾപ്പെടെ അഞ്ചു പേർ പൊലീസ് കസ്റ്റഡിയിൽ. പെൺകുട്ടി നൽകിയ മൊഴിപ്രകാരം വ്യത്യസ്ത സമയങ്ങളിലാണ് പീഡനം ഉണ്ടായത്. ഇതുപ്രകാരം 5 എഫ്‌ഐആറാണ് കേസുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസം സ്‌കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് വടകര പൊലീസിനെ അറിയിക്കുകയായിരുന്നു. പീഡനം ഉണ്ടായത് നാദാപുരം സ്റ്റേഷന്റെ പരിധിയിലായതിനാൽ വടകര പൊലീസിൽനിന്ന് നാദാപുരം പൊലീസിലേക്ക് കേസ് കൈമാറുകയായിരുന്നു. പെൺകുട്ടിയുമായി ഇൻസ്റ്റഗ്രാം […]
Read More

വിവാഹം കഴിഞ്ഞിട്ട് മൂന്ന് മാസം; ബസ് സ്റ്റാൻഡിൽ വച്ച് ഭാര്യയെ കുത്തിക്കൊന്ന് യുവാവ്

ബംഗളൂരു: ബസ് സ്റ്റാൻഡിൽ വച്ച് ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്. ബംഗളൂരുവിലെ സുങ്കടകട്ടെ ബസ് സ്റ്റാൻഡിലാണ് ക്രൂരമായ കൊലപാതകം. കാരനായ ക്യാബ് ഡ്രൈവർ ലോഹിതാശ്വ ആണ് ഭാര്യ രേഖയെ (32) കൊലപ്പെടുത്തിയത്. മൂന്ന് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. രേഖയുടെ ആദ്യ വിവാഹത്തിലെ മകളുടെ കൺമുന്നിലായിരുന്നു കൊലപാതകം. ഇന്നലെ രാവിലെയായിരുന്നു സംഭവം. ഒരു കോൾ സെന്ററിൽ ജോലി ചെയ്യുകയായിരുന്നു രേഖ. സുഹൃത്തുക്കളായിരുന്ന ലോഹിതാശ്വയും രേഖയും ഒന്നര വർഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരായത്. വിവാഹം കഴിഞ്ഞതോടെ ഇവർക്കിടയിൽ സ്വരചേർച്ച ഇല്ലാതായി. […]
Read More

പുനലൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി; ഫെയ്‌സ്ബുക്കിൽ ലൈവിട്ട് ഭർത്താവ്

കൊല്ലം: ഫെയ്‌സ്ബുക്കിൽ ലൈവിട്ട്പുനലൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കലയനാട് ചരുവിള വീട്ടിൽ ശാലിനിയാണ് കൊല്ലപ്പെട്ടത്. സംഭവശേഷം കൊലപാതക വിവരണം പ്രതി ഫെയ്‌സ് ബുക്കിൽ പങ്കുവെച്ചു. ഭർത്താവ് ഐസക്കാണ് ശാലിനിയെ കുത്തിയും വെട്ടിയും കൊലപ്പെടുത്തിയത്. സംഭവത്തിനുശേഷം കൊലപാതകത്തിന്റെ വിവരങ്ങൾ ഇയാൾ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചു. പിന്നീട് പുനലൂർ പോലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു.  പുനലൂരിലെ സ്വകാര്യ അൺഎയ്ഡഡ് സ്കൂളിലെ അനധ്യാപികയാണ് ശാലിനി. സംഭവത്തിനുശേഷം സമൂഹമാധ്യമമായ ഫെയ്സ്ബുക്കിൽ ഐസക് കൊലപാതകത്തിന്റെ വിവരങ്ങൾ വിശദീകരിച്ചിരുന്നു.  മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ ഇന്നുരാവിലെ ആറുമണിയോടെയാണ് […]
Read More

നഷ്ടപരിഹാരത്തുക ചോദിച്ചെത്തിയ കൊച്ചുമകൻ മുത്തച്ഛനെ കുത്തിക്കൊന്നു, സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം:  മുത്തശ്ശി വാഹനാപകടത്തിൽ മരിച്ച നഷ്ടപരിഹാരത്തിനായി പിന്തുടർന്നെത്തിയ കൊച്ചുമകൻ മുത്തച്ഛനെ കുത്തിക്കൊന്നു. ഇടിഞ്ഞാർ മൈലാടുംകുന്നിലാണ് സംഭവം. ക്ഷേത്ര പൂജാരിയായ മൈലാടുംകുന്നിൽ രാജേന്ദ്രൻ കാണിയാണ് (58) കൊല്ലപ്പെട്ടത്. പ്രതി സന്ദീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നു വൈകീട്ട് 5.30ഓടെയാണു സംഭവം. രാജേന്ദ്രൻ കാണിയുടെ മകളുടെ മകനാണു സന്ദീപ്. ഇയാൾ നേരത്തെ വിവിധ കേസുകളിൽ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. രാജേന്ദ്രൻ കാണിയുടെ ഭാര്യ ഒരു വർഷത്തിനു മുമ്പ് പാലോടു ടൗണിൽവച്ച് വാഹനാപകടത്തിൽ മരിച്ചിരുന്നു. അതിന്റെ നഷ്ടപരിഹാരം രാജേന്ദ്രൻ കാണിക്ക് നൽകാൻ […]
Read More

തിരുവനന്തപുരത്ത് അച്ഛൻ മകനെ വെട്ടിക്കൊന്നു, മദ്യപിച്ച് തർക്കം, പിന്നാലെ കൊല

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ അച്ഛൻ മകനെ വെട്ടിക്കൊന്നു. കാര്യവട്ടം ഉള്ളൂർകോണം പുത്തൻ വീട്ടിൽ ഉല്ലാസ് (35) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. അച്ഛനും മകനും മദ്യപിച്ചിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. പിതാവ് ഉണ്ണികൃഷ്ണനെ പൊലീസ് അറസ്റ്റു ചെയ്തു. ഉണ്ണികൃഷ്ണൻ തന്നെയാണ് കൊലപാതക വിവരം പുറംലോകത്തെ അറിയിച്ചത്. ആദ്യം ഭാര്യ ഉഷയോടാണ് ഇയാൾ വിവരം അറിയിച്ചത്. ഇതിനെത്തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. ഉല്ലാസിന്റെ മൃതദേഹം രക്തത്തിൽ കുളിച്ച നിലയിലായിരുന്നു പൊലീസ് കണ്ടെത്തിയത്. മദ്യലഹരിയിൽ ഉണ്ടായ അടിപിടിയാണ് പിന്നീട് കൊലപാതകത്തിലേക്ക് […]
Read More

സൗദിയിൽ മൂന്നു കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ഇന്ത്യൻ യുവതി ആത്മഹത്യ ചെയ്തു, കുടുംബപ്രശ്‌നങ്ങളെന്ന് സൂചന

ദമാം: വിസിറ്റിംഗ് വിസയിൽ സൗദിയിലെത്തിയ ഇന്ത്യൻ യുവതി മൂന്ന് കുഞ്ഞുങ്ങളെ ദാരുണമായി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു. അൽകോബാർ ഷുമാലിയിലെ താമസ സ്ഥലത്ത് വച്ചാണ് ഹൈദരാബാദ് സ്വദേശി സൈദ ഹുമൈദ അംറീൻ (33) തന്റെ ഇരട്ടക്കുട്ടികളായ മുഹമ്മദ് സാദിഖ് അഹമ്മദ് (7), മുഹമ്മദ് ആദിൽ അഹമ്മദ് (7) എന്നിവരെയും ഇളയമകൻ മുഹമ്മദ് യൂസഫ് അഹമ്മദി(3)നെയും കൊലപ്പെടുത്തിയത്. മക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിക്കവേ കാൽ വഴുതി വീണ് ബോധം നഷ്ടപ്പെട്ട യുവതി ഇപ്പോൾ സൈദ […]
Read More