സിപിഎം ജില്ലാ കമ്മിറ്റിയംഗം സുജ ചന്ദ്രബാബു മുസ്ലിം ലീഗിൽ
കൊല്ലം: സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലിം ലീഗിൽ ചേർന്നു. പാണക്കാട് സാദിഖ് അലി തങ്ങൾ ഷാൾ അണിയിച്ച് സ്വീകരിച്ചു. 30 വർഷത്തെ സിപിഎം ബന്ധം ഉപേക്ഷിച്ചാണ് സുജ ചന്ദ്രബാബു മുസ്ലിം ലീഗിലേക്ക് ചേർന്നത്. മുന്ന് തവണ അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആയിരുന്നു .മഹിളാ അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായിരുന്നു. ഒരു വാഗ്ദാനവും ഇല്ലാതെയാണ് ലീഗിലേക്ക് വന്നതെന്ന് സുജ ചന്ദ്രബാബു പ്രതികരിച്ചു. ലീഗ് എല്ലാവരെയും ഒരുപോലെ കൊണ്ടുപോകുന്ന പ്രസ്ഥാനമാണെന്നും ഐഷാ പോറ്റി പറഞ്ഞ […]
