മൈസൂരിൽ ബസ് ഡിവൈഡറിലേക്ക് ഇടിച്ചു കയറി, 4 മലയാളികൾ മരിച്ചു
കോഴിക്കോട്: ഞായറാഴ്ച രാത്രി കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ സ്വകാര്യ ബസ് ബെംഗളൂരുവിന് 70 കിലോമീറ്റർ അകലെ ചന്നപട്ടണ പുട്ടപ്പനതൊടിയിൽ നിരത്തുവക്കിലെ റെയ്‌ലിങ്ങിൽ ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ നാല് മലയാളികൾ മരിച്ചു. ഞായറാഴ്ച രാത്രി എട്ടുമണിയോടെ കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ പി.കെ. ട്രാവൽസിന്റെ സ്ലീപ്പർ ബസാണ് പുലർച്ചെ 4.10 ന് എക്സ്പ്രസ് ഹൈവേയിൽ അപകടത്തിൽപ്പെട്ടത്. കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ (22), മാഹി സ്വദേശി സക്കീർ (27), ബെംഗളൂരുവിൽ താമസിക്കുന്ന റഫീസ് (45), റഷീദ് (45) […]
