Nandan nilakeni

പരീക്ഷാ പരിഷ്കരണത്തിന് നന്ദൻ നിലേക്കനി വരുന്നു

ന്യൂഡൽഹി∙ ഇന്ത്യയിലെ പരീക്ഷാ സംവിധാനങ്ങൾ‌ എങ്ങനെ മെച്ചപ്പെടുത്തുമെന്ന് പഠിക്കാനായി ദൗത്യസംഘം രൂപീകരിക്കും. ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേക്കനി അധ്യക്ഷനായ സംഘം രൂപീകരിച്ചെന്നും അവരുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ നടപടികളെടുക്കുമെന്നും മോദി പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ വിഡിയോയിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ‘‘വിദ്യാർഥികളുടെ ഭാവിക്കായി സർക്കാർ നിരവധി നടപടികൾ സ്വീകരിക്കുന്നുണ്ട്. അവരുടെ ഭാവിവച്ച് കളിച്ചവർ ഇപ്പോൾ ജയിലിലാണ്. ഞങ്ങൾ അതിവേഗ കോടതികൾ സ്ഥാപിച്ചു. വിദ്യാർഥികളുടെ ഭാവിയെ പറ്റി നമ്മൾ ചിന്തിക്കണം. നമ്മുടെ പരീക്ഷാ സംവിധാനങ്ങൾ കൂടുതൽ വിശ്വസനീയവും സുതാര്യവുമാകണം. […]
Read More