അഗ്‌നിവീറും സഹോദരനും പിടിയിൽ; തോക്കും 40 തിരകളും ബാഗിലാക്കി എറിഞ്ഞു കൊടുത്തു, നാവികസേനയിൽ വൻതട്ടിപ്പ്
മുംബൈ: തോക്കും 40 തിരകളും തട്ടിയെടുത്ത കേസിൽ സീനിയർ ഉദ്യോഗസ്ഥൻ ചമഞ്ഞെത്തിയ അഗ്‌നിവീറിനെയും സഹോദരനെയും തെലങ്കാനയിൽനിന്നു മുംബൈ പൊലീസ് പിടികൂടി. കൊളാബ നാവിക സേനാ മേഖലയിൽ വച്ചാണ് ജൂനിയർ നാവികനിൽനിന്നു വെടിയുണ്ടകൾ തട്ടിയെടുത്തത്. നാവികസേനയിൽ അഗ്‌നിവീറായ രാകേഷ് ദുബ്ബുള (24), സഹോദരൻ ഉമേഷ് ദുബ്ബുള (25) എന്നിവരാണു തെലങ്കാനയിലെ ആസിഫാബാദ് ജില്ലയിൽ പിടിയിലായത്. ശനിയാഴ്ച രാത്രി സീനിയർ ഉദ്യോഗസ്ഥന്റെ വേഷം ധരിച്ചെത്തിയ രാകേഷ് ദുബ്ബുള ന്യൂ നേവി നഗറിലെ സേനാ ക്വാർട്ടേഴ്‌സിൽ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയർ നാവികനിൽനിന്നു […]
