”ബാഗിൽ ഒളിപ്പിച്ചല്ല മുല്ലപ്പൂവ് കൊണ്ടുപോയത്, പണമടയ്ക്കാൻ 28 ദിവസത്തെ സമയമുണ്ട്. ശരിക്കും ഞെട്ടിപ്പോയി.” വലിയ പിഴവാണ് ഉണ്ടായതെന്ന് നവ്യാനായർ
കൊച്ചി: 15 സെന്റീമീറ്റർ മുല്ലപ്പൂ ബാഗിൽ കരുതിയതിന് നടി നവ്യ നായർക്ക് ഒന്നേകാൽ ലക്ഷം രൂപ പിഴ ലഭിച്ച സംഭവം വലിയ വാർത്തയായിരുന്നു. മെൽബൺ വിമാനത്താവളത്തിൽ വച്ചാണ് താരത്തിൽ നിന്ന് 1980 ഓസ്ട്രേലിയൻ ഡോളർ ഈടാക്കിയത്. ഇപ്പോഴിതാ വിഷയത്തിൽ എന്താണ് ശരിക്കും സംഭവിച്ചതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നവ്യനായർ. ‘ശരിക്കും ഞെട്ടിപ്പോയി. വലിയ പിഴവാണ് ഉണ്ടായത്. ബാഗിൽവച്ച് ഒളിപ്പിച്ചല്ല മുല്ലപ്പൂ കൊണ്ടുപോയത്. അത് എന്റെ തലയിലായിരുന്നു. എന്നാൽ, മുല്ലപൂവ് ഡിക്ലയർ ചെയ്യാൻ വിട്ടുപോയി. യാത്രയുടെ തുടക്കത്തിൽ ആ പൂക്കൾ ബാഗിൽ വച്ചിരുന്നതുകൊണ്ടാണ് […]
