നെടുങ്കണ്ടത്ത് മാതാവിനെയും മകനെയും കൊലപ്പെടുത്തിയ സംഭവം: ഇളയ മകൻ പിടിയിൽ
ഇടുക്കി: നെടുങ്കണ്ടത്ത് കിടപ്പു രോഗിയായ മാതാവിനെയും മകനെയും കൊലപ്പെടുത്തി വീട്ടുപുരയിടത്തിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇളയമകൻ പിടിയിൽ. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ സജിയാണ് (43) പിടിയിലായത്. പച്ചടി തോട്ടുവാക്കട പൊന്നുട്ടയിൽ മേരിക്കുട്ടി (70), മകൻ റെജി (48) എന്നിവരുടെ മൃതദേഹങ്ങളാണ് അഴുകിയ നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തെ പറമ്പിൽ നിന്നാണ് സജിയെ പിടികൂടിയത്. ഇന്നലെ പൊലീസ് നായയെ എത്തിച്ച് പ്രദേശത്ത് നടത്തിയ പരിശോധനയിൽ സജിയുടെ ബാഗ് കണ്ടെത്തിയിരുന്നു. ഇന്നുരാവിലെയും ഡ്രോൺ അടക്കം ഉപയോഗിച്ച് പരിശോധന […]
