നേപ്പാളും ബംഗ്ലാദേശും കത്തുന്നത് നോക്കൂ, നമ്മുടെ ഭരണഘടനയിൽ നമുക്ക് അഭിമാനിക്കാമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: ആഭ്യന്തര പ്രക്ഷോഭങ്ങളിൽ പൊറുതിമുട്ടുന്ന അയൽരാജ്യങ്ങളെ ചൂണ്ടിക്കാട്ടി ഇന്ത്യൻ ഭരണഘടനയുടെ മഹത്വത്തെക്കുറിച്ച് പറഞ്ഞ് സുപ്രീം കോടതി. നമ്മുടെ ഭരണഘടനയിൽ നമ്മൾ അഭിമാനിക്കുന്നതായി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് പറഞ്ഞു. അയൽരാജ്യങ്ങളായ നേപ്പാളിലും ബംഗ്ലാദേശിലും നടക്കുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥയും പ്രക്ഷോഭങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതിയുടെ അഭിപ്രായ പ്രകടനം. സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർമാർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാൻ കോടതികൾക്ക് കഴിയുമോ എന്നതുമായി ബന്ധപ്പെട്ട രാഷ്ട്രപതിയുടെ റെഫറൻസ് പരിഗണിക്കവെയാണ് സുപ്രീം കോടതി ഈ പരാമർശം നടത്തിയത്. വാദം കേൾക്കുന്നതിനിടെ, […]


