മൂവാറ്റുപുഴ, തിരൂർ, ഷൊർണൂർ…,വന്നേക്കും കേരളത്തിൽ പുതിയ ജില്ലകൾ
തിരുവനന്തപുരം: കേരളത്തിൽ പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിച്ച് സർക്കാർ. ജനസംഖ്യാ ആധിക്യമുള്ള വലിയ ജില്ലകൾ വിഭജിച്ച് ഭരണസൗകര്യം വർദ്ധിപ്പിക്കാനാണ് നീക്കം. പുതിയ ജില്ലകളുടെയും താലൂക്കുകളുടെയും രൂപീകരണം പഠിക്കാൻ ഒരു പ്രത്യേക കമ്മിഷനെ നിയമിക്കുമെന്ന് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപി ച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നീക്കങ്ങൾ. ദേശീയ ശരാശരിയേക്കാൾ ഉയർന്ന ജനസംഖ്യയുള്ള ജില്ലകളാണ് നിലവിൽ കേരളത്തിലുള്ളത്. പുതിയ സെൻസസ് വിവരങ്ങൾ പുറത്തുവരുന്നതോടെ, ജനസംഖ്യാ പ്രാതിനിധ്യം കൂടി കൃത്യമായി വിലയിരു ത്തിയാകും സർക്കാർ അന്തിമ തീരുമാനമെടുക്കുക. 1984-ൽ […]
