നിമിഷപ്രിയയുടെ മോചനം; ശുഭകരമായ വാർത്ത പ്രതീക്ഷിക്കുന്നതായി ചാണ്ടി ഉമ്മൻ എം.എൽ.എ
കോട്ടയം: യമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിൽ ശുഭകരമായ വാർത്ത പ്രതീക്ഷിക്കുന്നതായി ചാണ്ടി ഉമ്മൻ എംഎൽഎ. നിമിഷപ്രിയയുടെ മോചനത്തിനായി യമനിലേക്ക് ഒരു സംഘം പോയിട്ടുണ്ട്. തൃശൂർ കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസുകാർ മർദിച്ച സംഭവത്തിലും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. പൊലീസിൽ പ്രവർത്തിക്കുന്നത് ക്രിമിനൽ സംഘമാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മർദിച്ച പൊലീസുകാരെ പിരിച്ചുവിടണം. സർക്കാരിന് ജനങ്ങളോട് പ്രതിബദ്ധതയുണ്ടെങ്കിൽ എത്രയും വേഗം നടപടിയെടുക്കണം. കോൺഗ്രസ് പ്രവർത്തകർക്ക് ഇതാണ് അവസ്ഥയെങ്കിൽ സാധാരണക്കാരുടെ ഗതി എന്താകും. പൊലീസുകാർ ഫോഴ്സിന് […]
