nss

ഉപരാഷ്ട്രപതിക്ക് മന്നം സമാധിയിൽ പ്രവേശനം നിഷേധിച്ച് എൻഎസ്എസ്

തിരുവനന്തപുരം: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് മന്നം സമാധിയിൽ സന്ദർശനാനുമതി നിഷേധിച്ച് എൻഎസ്എസ്. തിരഞ്ഞെടുപ്പ് അടുത്തുനിൽക്കേ സന്ദർശനം ശരിയല്ലെന്നാണ് എൻഎസ്എസ് നിലപാട്. സുരക്ഷാക്രമീകരണങ്ങളും ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് വിശദീകരണം. വിഷയത്തിൽ എൻഎസ്എസും ഉപരാഷ്ട്രപതിയുടെ ഓഫീസും ചർച്ചകൾ തുടരുകയാണ്. ശനിയാഴ്ച വൈകീട്ട് മൂന്നരയ്ക്കാണ് ചങ്ങനാശ്ശേരി കോളേജിലെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യാനായി ഉപരാഷ്ട്രപതി എത്തുന്നത്. രണ്ടരയോടെ പെരുന്നയിലുള്ള കോളേജ് ഗ്രൗണ്ടിൽ ഉപരാഷ്ട്രപതിയെത്തുമെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം. പിന്നാലെ മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷം കോളേജിലേക്ക് പോകുമെന്നാണ് ആദ്യ ഘട്ടത്തിൽ പുറത്തിറങ്ങിയ […]
Read More

‘ഐക്യം ഒരു കെണിയാണെന്ന് തോന്നി,​ വി ഡി സതീശന്റെ വാക്കും പ്രവൃത്തിയും രണ്ടാണ്’

കോട്ടയം: എൻഎസ്എസ് – എസ്എൻഡിപി ഐക്യത്തിൽ നിന്ന് പിന്മാറിയതിൽ നിലപാടുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ഐക്യം ഒരു കെണിയായി തോന്നിയെന്നും അതിനാലാണ് തീരുമാനം മാറ്റിയതെന്നും സുകുമാരൻ നായർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. എസ്‌എൻ‌ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു സുകുമാരന്റെ പ്രതികരണം. ‘എൻഎസ്എസ് ഡയറക്ടർ ബോർഡാണ് ഐക്യം വേണ്ടെന്ന് തീരുമാനിച്ചത്. പിന്മാറ്റത്തിനായി ആരും ഇടപെട്ടിട്ടില്ല. ഐക്യം വേണമെന്ന് ആവശ്യപ്പെട്ടത് വെള്ളാപ്പള്ളി നടേശനാണ്. ആകാമെന്ന് ഞാൻ മറുപടി നൽകി. പിന്നാലെ തുഷാറും […]
Read More