എൻടിഎയിൽ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു
ന്യൂഡൽഹി∙: ചോദ്യപേപ്പർ ചോർച്ചയെച്ചൊല്ലി രാജ്യവ്യാപകമായി ഉയർന്ന വൻ പ്രതിഷേധങ്ങൾക്കൊടുവിൽ കേന്ദ്ര സർക്കാരിന്റെ നിർണായക നീക്കം. നാഷനൽ ടെസ്റ്റിങ് ഏജൻസിയിലെ (എൻടിഎ) 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ഇതിൽ ചില ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കും. നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പൂർണമായും ഉടച്ചുവാർക്കുന്നതിന്റെ ഭാഗമായാണു നടപടി. ചോദ്യപേപ്പർ ചോർച്ച കേസുകൾ വിചാരണ ചെയ്യുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള പ്രധാന നടപടികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിനു പിന്നാലെയാണു നീക്കം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷകളും […]
