കന്യാസ്ത്രീകളുടെ അറസ്റ്റ്: ലോക്‌സഭയിൽ വാക്‌പോര്
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കേരള എംപിമാരും ഛത്തീസ്ഗഡിൽനിന്നുള്ള ബിജെപി എംപിമാരും തമ്മിൽ ലോക്‌സഭയിൽ വാക്കേറ്റം നടന്നു. കന്യാസ്ത്രീകൾക്ക് നീതി ഉറപ്പാക്കണമെന്ന് ശൂന്യവേളയിൽ ആദ്യം കെ.സി.വേണുഗോപാലും തുടർന്ന് കൊടിക്കുന്നിൽ സുരേഷും ആവശ്യപ്പെട്ടപ്പോഴാണ് ബി.ജെ.പി എംപിമാർ എഴുന്നേറ്റുനിന്നു ബഹളംവച്ചത്. ഇതിനെതിരെ കേരള എംപിമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഛത്തീസ്ഗഡിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നതായി ബസ്തർ എംപി മഹേഷ് കശ്യപ് ആരോപിച്ചതും ബഹളത്തിനു കാരണമായി. ബസ്തറിലെ പെൺകുട്ടികളെ മറ്റു സംസ്ഥാനങ്ങളിലേക്കു കൊണ്ടുപോയി മതംമാറ്റുന്നുവെന്നും ചൂഷണത്തിനു വിധേയരാക്കുന്നുവെന്നും കശ്യപ് ആരോപിച്ചു. പ്രതിപക്ഷം അത്തരക്കാർക്ക് […]
