nun

കൊല്ലത്തെ ആരാധനാ മഠത്തിൽ കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയിൽ

കൊല്ലം: നഗരത്തിലെ ആരാധനാ മഠത്തിൽ കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയിൽ. തമിഴ്‌നാട് മധുര സ്വദേശിനി മേരി സ്‌കൊളത്തസ്റ്റിക്ക ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു സംഭവം. ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. കഴിഞ്ഞ മൂന്നുവർഷമായി മേരി സ്‌കൊളാസ്റ്റിക്ക കൊല്ലത്തെ ആരാധനാലയത്തിലെ അന്തേവാസിയാണ്. ബന്ധുക്കൾ അടുത്തിനിടെ മഠത്തിലെത്തി കന്യാസ്ത്രീയെ കണ്ടിരുന്നു. വിഷാദരോഗമുണ്ടായിരുന്നെന്നാണ് സൂചന. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
Read More

ഒൻപതുനാൾ നീണ്ട ജയിൽവാസം, ഒടുവിൽ കന്യാസ്ത്രീകൾക്ക് എൻ.ഐ.എയുടെ കോടതി ജാമ്യം

ന്യൂഡൽഹി: ഒൻപതു ദിവസത്തെ ജയിൽവാസത്തിനുശേഷ ഛത്തീസ്ഗഡിലെ ദുർഗിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് എൻ.ഐ.എ കോടതി ജാമ്യം അനുവദിച്ചു. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകാംഗമായ സിസ്റ്റർ പ്രീതി മേരി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് കന്യാസ്ത്രീകളുടെ മോചനം. ജാമ്യത്തെ ഛത്തീസ്ഗഡ് സർക്കാർ എതിർത്തില്ല. രണ്ടുആൾജാമ്യത്തിലും അമ്പതിനായിരം രൂപയുടെ ബോണ്ടിലുമാണ് ജാമ്യം. ഓഫിസ്, ആശുപത്രി ജോലിക്കായി കൂടെകൂട്ടിയ 3 പെൺകുട്ടികളോടൊപ്പം റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് ഹിന്ദു സംഘടനാ പ്രവർത്തകർ കന്യാസ്ത്രീകളെ തടഞ്ഞുവച്ച് […]
Read More

കന്യാസ്ത്രീകൾക്ക് ഇന്നോ നാളെയോ ജാമ്യം ലഭിക്കും; സംസ്ഥാന സർക്കാർ എതിർക്കില്ലെന്ന് അമിത് ഷാ

ന്യൂഡൽഹി മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഉടൻ ജാമ്യം ലഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജാമ്യം ലഭിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാമെന്നാണ് അമിത് ഷാ പറഞ്ഞത്. കേരളത്തിൽ നിന്നുള്ള എംപിമാർ അമിത് ഷായെ കണ്ടതിനു പിന്നാലെയാണ് ഇക്കാര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി ഉറപ്പ് നൽകിയത്. ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സർക്കാർ കോടതിയിൽ എതിർക്കില്ലെന്നും അമിത് ഷാ ഉറപ്പ് നൽകിയിട്ടുണ്ടെന്നു നേതാക്കൾ അറിയിച്ചു. കന്യാസ്ത്രികൾക്കെതിരായ കേസിൽ രാഷ്ട്രീയ താൽപ്പര്യങ്ങളില്ലെന്നും തന്നെ കണ്ട […]
Read More

കന്യാസ്ത്രീകളുടെ അറസ്റ്റ്, കോൺഗ്രസും സിപിഎമ്മും രാഷ്ട്രീയ നാടകം കളിക്കുന്നെന്ന് രാജീവ് ചന്ദ്രശേഖർ

ഛത്തീസ്ഗഡ് വിഷയത്തിൽ കോൺഗ്രസും ഇടതുപക്ഷവും നടത്തുന്നത് വെറും നാടകവും അവസരവാദ രാഷ്ട്രീയവും മാത്രമാണെന്നും അതൊരിക്കലും ജനങ്ങളെ സഹായിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കഴിഞ്ഞ ദിവസങ്ങളിൽ ജയിലിനും കോടതിക്കും പുറത്തുവച്ച് നടത്തിയ അനാവശ്യമായ നാടകങ്ങളും പ്രതിഷേധങ്ങളും ഛത്തീസ്ഗഢിലെ കന്യാസ്ത്രീകൾ നേരിടുന്ന സാഹചര്യത്തെ കൂടുതൽ വഷളാക്കാനും സങ്കീർണമാക്കാനും മാത്രമാണ് ഉപകരിച്ചത്. ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിച്ച് അതിലൂടെ നേട്ടമുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഇത് കേസിനെ ദോഷകരമായി ബാധിക്കുമെന്ന് അറിഞ്ഞിട്ടും അവർ അത് തുടരുകയാണ്. കോൺഗ്രസിന്റെ ഈ നീക്കം […]
Read More

കന്യാസ്ത്രീകൾക്ക് ജാമ്യമില്ല, ജയിലിൽ തുടരും, കോടതിക്ക് പുറത്ത് ആഘോഷവുമായി ബജ്റങ്ദൾ

ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചില്ല. ഇവർ ജയിലിൽ തുടരും. ബുധനാഴ്ച ജാമ്യംതേടി ദുർഗിലെ സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല. മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകൾ ചുമത്തിയതിനാൽ ജാമ്യാപേക്ഷ പരിഗണിക്കാൻ തങ്ങൾക്ക് അധികാരമില്ലെന്നായിരുന്നു സെഷൻസ് കോടതിയുടെ നിലപാട്. വിഷയത്തിൽ ബിലാസ്പുരിലെ എൻഐഎ കോടതിയെ സമീപിക്കാനും കോടതി നിർദേശിച്ചു. കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചില്ലെന്ന് അറിഞ്ഞതോടെ കോടതിക്ക് പുറത്ത് ബജ്റങ്ദൾ പ്രവർത്തകരുടെ വൻ ആഘോഷപ്രകടനം അരങ്ങേറി. ജാമ്യാപേക്ഷ പരിഗണിക്കുമെന്ന വിവരമറിഞ്ഞ് ബുധനാഴ്ച രാവിലെ മുതൽതന്നെ ജ്യോതിശർമ അടക്കമുള്ള […]
Read More

അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി; ഇടത് നേതാക്കൾക്ക് നേരെ വാതിലടച്ച് പൊലീസ്

റായ്പൂർ: മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റിലായ രണ്ട് മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി. തലശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകയിൽ നിന്നുള്ള സിസ്റ്റർ പ്രീതി മേരി എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. രണ്ട് കന്യാസ്ത്രീകളും ഇപ്പോൾ ദുർഗിലെ സെൻട്രൽ ജയിലിലാണ്. സെഷൻസ് കോടതിയിലേക്കാണ് ഇനി ജാമ്യാപേക്ഷ സംബന്ധിച്ച നടപടികൾ എത്തുന്നത്. ഞായറാഴ്ചയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ദുർഗ് റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. പ്രദേശത്തെ ഒരു സംഘം […]
Read More

”കന്യാസ്ത്രീകളെ കുടുക്കി, പുറത്തിറങ്ങാൻ കഴിയുന്നില്ല” ഉത്തരേന്ത്യയിൽ സന്ന്യാസികളെ അറസ്റ്റ് ചെയ്തത് ആസൂത്രിതമായി

ഛത്തീസ്ഗഡിൽ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകളെ കുടുക്കിയതാണെന്ന് സൂചനകൾ. മതപരിവർത്തനമാണ് ആദ്യം ആരോപിച്ചിരുന്നതെങ്കിലും പിന്നീട് മനുഷ്യക്കടത്ത് കുറ്റം കൂടി ഉൾപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്. അങ്കമാലി എളവൂർ മാളിയേക്കൽ കുടുംബാംഗമായ സിസ്റ്റർ പ്രീതി മേരി, കണ്ണൂർ ഉദയഗിരി സ്വദേശി സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെയാണ് കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ വച്ച് മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റ് ചെയ്തത്. ആശുപത്രിയിലും ഓഫിസിലും ജോലിക്കായി 3 പെൺകുട്ടികളെ കൂട്ടി മടങ്ങുന്നതിനിടെ ബജ്റങ്ദൾ പ്രവർത്തകർ കന്യാസ്ത്രീകളെ […]
Read More