തമിഴ്നാട്ടിലെ സ്വകാര്യ നഴ്സിംഗ് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടിയ മലയാളി വിദ്യാർത്ഥിനി മരിച്ചു
തിരുവനന്തപുരം: മാർത്താണ്ഡത്തെ സ്വകാര്യ നഴ്സിംഗ് കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടിയ മലയാളി വിദ്യാർത്ഥിനി മരിച്ചു. നെയ്യാറ്റിൻകര കത്തിപ്പാറ സ്വദേശിനി അൻസിജിയാണ് (21) മരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിയിലിരിക്കെയാണ് മരണം . മാർത്താണ്ഡത്തെ സ്വകാര്യ നഴ്സിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. കോളേജിലെ അദ്ധ്യാപകരുടെയും അധികൃതരുടെയും നിരന്തരമായ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് അൻസിജിയുടെ കുടുംബം ആരോപിക്കുന്നത്. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ കരുങ്കലിൽ പ്രവർത്തിക്കുന്ന സ്വകാര്യ നഴ്സിംഗ് കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്നാണ് കഴിഞ്ഞദിവസം അൻസിജി […]
