obit

റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുമ്പോള്‍ 2 മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

തിരുവല്ല: റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുമ്പോള്‍ വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ ഇടിച്ച് ബംഗളൂരുവില്‍ 2 മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. കർണാടകയിലെ ചിക്കബനാവറയിലാണ് സംഭവം നടന്നത്. BSC നഴ്സിംഗ് വിദ്യാർത്ഥികളായ 21 വയസ്സുള്ള ജസ്റ്റിൻ ജോസ് (തിരുവല്ല), 19 വയസ്സുള്ള സ്റ്റെറിൻ എൽസ ഷാജി (റാന്നി)എന്നിവരാണ് മരിച്ചത്. റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുമ്പോല്‍ ആയിരുന്നു അപകടം. ബംഗളുരു ബെലഗാവി വന്ദേഭാരത് എക്സ്പ്രസാണ് ഇവരെ ഇടിച്ചത്. BSC നഴ്സിംഗ് 2ാം സെമസ്റ്റർ വിദ്യാർത്ഥികള്‍ ആയിരുന്നു ഇരുവരും. ചിക്കബനാവറ സപ്‌തഗിരി നഴ്സിംഗ് […]
Read More

പി.കെ. ശ്രീമതി ടീച്ചറുടെ ഭർത്താവ് ഇ. ദാമോദരൻ മാസ്റ്റർ അന്തരിച്ചു

പരിയാരം: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റുമായ പി.കെ. ശ്രീമതി ടീച്ചറുടെ ഭർത്താവ് ഇ. ദാമോദരൻ മാസ്റ്റർ(83)  നിര്യാതനായി. മാടായി ഗവ. ഹൈസ്‌കൂൾ റിട്ട. അധ്യാപകനും സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്നു. പി.കെ. സുധീർ ഏകമനാണ്. മരുമകൾ ധന്യ, സഹോദരങ്ങൾ: ഇ. ബാലൻ നമ്പ്യാർ (റിട്ട.റെയിൽവെ ഉദ്യോഗസ്ഥൻ), പരേതനായ ഇ. നാരായണൻ നമ്പ്യാർ (മുൻ ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌)
Read More