കോഴിക്കോട് ഫെസ്റ്റ് 25-26′: സ്വാഗതസംഘം ഓഫീസ് ഉദ്‌ഘാടനവും ലോഗോ പ്രകാശനവും നടന്നു
മനാമ: ബഹ്‌റൈൻ പ്രവാസി സമൂഹത്തിന് പുത്തൻ ഉണർവേകിക്കൊണ്ട് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി) കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘കോഴിക്കോട് ഫെസ്റ്റ് 25-26’ന് തുടക്കമായി. ഫെസ്റ്റിന്റെ ഭാഗമായുള്ള സ്വാഗതസംഘം ഓഫീസ് ഉദ്‌ഘാടനവും ലോഗോ പ്രകാശനവും ഒ.ഐ.സി.സി ആസ്ഥാനത്ത് നടന്നു. സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം നിർവഹിച്ചു. തുടർന്ന് ഫെസ്റ്റിന്റെ ഔദ്യോഗിക ലോഗോ വർക്കിംഗ് പ്രസിഡണ്ട് ബോബി പാറയിലിന് കൈമാറിക്കൊണ്ട് അദ്ദേഹം പ്രകാശന കർമ്മം നിർവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ശ്രീജിത്ത് […]

