മാതാപിതാക്കളെ പരിപാലിച്ചില്ലെങ്കിൽ ‘സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 10 ശതമാനം കുറയ്‌ക്കും
ഹൈദരാബാദ്: മാതാപിതാക്കളെ പരിപാലിക്കാത്ത സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 10 ശതമാനം വെട്ടിക്കുറയ്‌ക്കാൻ തെലങ്കാന സർക്കാർ. ഈ തുക മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഇതു സംബന്ധിച്ച നിയമം ഉടൻ പ്രാബല്യത്തിൽ വരുമെന്നാണ് കരുതുന്നത്. മക്കൾക്കെതിരെ പ്രായമായ മാതാപിതാക്കൾ നൽകുന്ന പരാതികൾ ഗൗരവമുള്ള വിഷയമായി കണക്കാക്കണമെന്നും ശമ്പളത്തിന്റെ 10 ശതമാനം നേരിട്ട് മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തിങ്കളാഴ്ച പറഞ്ഞു. വൈകല്യമുള്ളവർക്ക് റിട്രോഫിറ്റ് ചെയ്ത മോട്ടോറൈസ്ഡ് വാഹനങ്ങൾ, ബാറ്ററിയിൽ […]
