മരണാനന്തരവും അഞ്ചുപേരിലൂടെ കൃഷ്ണലാൽ ജീവിക്കും; അവയവദാനത്തിലൂടെ മാതൃക
തിരുവനന്തപുരം: മരണത്തിന് കീഴടങ്ങിയപ്പോഴും അഞ്ചുപേർക്ക് ജങ്ീപകർന്ന് തിരുവനന്തപുരം സ്വദേശി കൃഷ്ണലാൽ (45) മാതൃകയായി. മസ്തിഷ്ക മരണം സംഭവിച്ച കൃഷ്ണലാലിൻറെ അഞ്ച് അവയവങ്ങളാണ് ബന്ധുക്കളുടെ സമ്മതത്തോടെ ദാനം ചെയ്തത്. കൃഷ്ണലാലിൻറെ ഹൃദയം, കരൾ, രണ്ട് വൃക്കകൾ, നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് അവയവങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയകൾ നടന്നത്. കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തെത്തുടർന്നാണ് കൃഷ്ണലാലിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സ നൽകിയെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ […]
