വിഎസിന് പത്മവിഭൂഷണ്‍, മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷണ്‍
ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന വി.എസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍. മരണാനന്തര ബഹുമതി നല്‍കിയാണ് വിഎസിനെ ആദരിച്ചിരിക്കുന്നത്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മെഗാ സ്റ്റാര്‍ മമ്മൂട്ടിക്കും പത്മഭൂഷണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജസ്റ്റിസ് കെ.ടി തോമസിനും പി നാരായണനും പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചു. അന്തരിച്ച നടന്‍ ധര്‍മേന്ദ്രയ്ക്കും മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ രോഹിത് ശര്‍മ്മ, വീരപ്പന്‍ വേട്ടയ്ക്ക് നേതൃത്വം നല്‍കിയ കെ വിജയകുമാര്‍ എന്നിവര്‍ക്കും പത്മശ്രീ ലഭിക്കും. […]
