ചെങ്കോട്ട സ്‌ഫോടനം, പാക്കിസ്ഥാൻ അതീവജാഗ്രതയിൽ
ഇസ്ലാമാബാദ്: ചെങ്കോട്ട സ്‌ഫോടനത്തിനു പിന്നാലെ പാക്കിസ്ഥാൻ അതീവ ജാഗ്രതയിൽ. ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രത്യാക്രമണത്തിനോ അതിർത്തി കടന്നുള്ള സംഘർഷങ്ങൾക്കോ സാധ്യതയുണ്ടെന്ന ഇൻറലിജൻസ് മുന്നറിയിപ്പുകളെ തുടർന്ന് രാജ്യത്തെ എല്ലാ വ്യോമതാവളങ്ങളിലും എയർഫീൽഡുകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. കരസേന, നാവികസേന, വ്യോമസേന ഉൾപ്പെടെയുള്ള പാക്കിസ്ഥാന്റെ സായുധസേനയും അതീവ ജാഗ്രതയിലാണ്. സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും ഏത് സാഹചര്യങ്ങളെയും നേരിടാൻ തയാറെടുക്കാനും സെൻട്രൽ കമാൻഡ് എല്ലാ സൈനിക വിഭാഗങ്ങൾക്കും നിർദേശം നൽകി. വ്യോമസേനയോട് മുൻനിര താവളങ്ങളിൽ നിന്നുള്ള ജെറ്റുകൾ ഉടനടി പറന്നുയരാൻ തയാറാക്കി നിർത്താനും […]
