പാലാ നഗരസഭയിൽ അവിശ്വാസപ്രമേയം പാസായി; അധ്യക്ഷ ദിയ ബിനു പുറത്തേക്ക്
പാലാ: യു.ഡി.എഫ്. ഭരണത്തിലുള്ള പാലാ നഗരസഭയിൽ അധ്യക്ഷ ദിയ ബിനുവിനെതിരേ പ്രതിപക്ഷമായ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. സ്വന്തം മുന്നണിയിലെ കൗൺസിലർമാരുടെ കടുത്ത എതിർപ്പും വിപ്പ് ലംഘനവുമാണ് നഗരസഭാധ്യക്ഷയ്ക്ക് തിരിച്ചടിയായത്. കൗൺസിൽ യോഗത്തിൽ കോൺഗ്രസ് അംഗങ്ങളും വിമതയായി വിജയിച്ച നഗരസഭാ ഉപാധ്യക്ഷ മായാ രാഹുലും എൽ.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പിന്തുണച്ച് വോട്ട് രേഖപ്പെടുത്തി. കോൺഗ്രസ് പാർട്ടി നൽകിയ വിപ്പ് ലംഘിച്ച് ലിസി കുട്ടി മാത്യു, ബിജു മാത്യൂസ്, ടോണി തൈപ്പറമ്പിൽ, രജിത പ്രകാശ് എന്നീ നാല് കൗൺസിലർമാർ […]
