pani poori

നാലെണ്ണമല്ല, ആറെണ്ണം വേണം… പാനിപൂരിയുടെ പേരിൽ അടി, ഇടി, ഗതാഗതക്കുരുക്ക്

അഹമ്മദാബാദ്: പാനിപൂരി എണ്ണം കുറഞ്ഞതിന്റെ പേരിൽ ടക്കാരനും യുവതിയും തമ്മിലുണ്ടായ തർക്കത്തിൽ നഗരത്തിലുണ്ടായത് വൻഗതാഗതകുരുക്ക്. പാനിപൂരി കച്ചവടക്കാരൻ തന്നെ കബളിപ്പിച്ചുവെന്ന് ആരോപിച്ച് യുവതി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതാണ് സംഭവത്തിന് കാരണം. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. ട്രാഫിക് പ്രശ്നങ്ങളുണ്ടായതോടെ പൊലീസ് സ്ഥലത്ത് എത്തുകയും യുവതിയെ അനുനയിപ്പിക്കുകയുമായിരുന്നു. തുടർന്ന് ഇവർ റോഡിലെ പ്രതിഷേധം അവസാനിപ്പിച്ചതോടെയാണ് ഗതാഗതം സുഗമമായത്. വഡോദരയിലെ സുർസാഗർ ലേക്കിന് സമീപമായിരുന്നു പ്രശ്‌നങ്ങൾ നടന്നത്. 20 രൂപയ്ക്ക് കച്ചവടക്കാരൻ നാല് പാനിപൂരി മാത്രം നൽകിയതാണ് സ്ത്രീയെ ദേഷ്യം പിടിപ്പിച്ചത്. […]
Read More