മഹാഭാരതത്തിൽ ഹൃദയം കവർന്ന കർണൻ, നടൻ പങ്കജ് ധീർ വിടവാങ്ങി
മുംബയ്: ബിആർ ചോപ്രയുടെ വിഖ്യാത ടെലിവിഷൻ പരമ്പരയായ മഹാഭാരതത്തിലെ ഇതിഹാസ കഥാപാത്രം കർണ്ണനെ അനശ്വരമാക്കിയ നടൻ പങ്കജ് ധീർ (68) അന്തരിച്ചു. ഏറെ നാളായി അർബുദ രോഗബാധിതനായി ചികിത്സയിലായിരുന്നു. ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമാണ് കർണൻ. 1980കളിൽ ചെറിയ വേഷങ്ങളിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നതെങ്കിലും മഹാഭാരതമാണ് പങ്കജ് ധീറിനെ ശ്രദ്ധേയനാക്കിയത്. ‘ചന്ദ്രകാന്ത’ എന്ന പരമ്പരയിലെ ചുന്നാർഗഢ് രാജാവായ ശിവദത്ത് എന്ന പ്രതിനായക കഥാപാത്രത്തിലൂടെയും അദ്ദേഹം ശ്രദ്ധേയനായി. ചന്ദ്രകാന്ത, ബധോ ബഹു, സീ ഹോറർ ഷോ, കാനൂൻ […]
