കേരളത്തിൽ 36 വാഹനങ്ങൾ പിടിച്ചെടുത്തു; രജിസ്‌ട്രേഷന് കൃത്രിമരേഖകൾ, കൃത്രിമം പരിവാഹൻ വെബ്‌സൈറ്റിൽ
കൊച്ചി: ഭൂട്ടാനിൽ നിന്ന് നികുതിരഹിതമായി വാഹനങ്ങൾ കടത്തിക്കൊണ്ടു വന്ന് ഇന്ത്യയിൽ റജിസ്‌ട്രേഷൻ നടത്തുന്നു. കസ്റ്റംസാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. മലയാള നടന്മാർ ഉൾപ്പെടെ സമൂഹത്തിലെ ഉയർന്ന നിലയിലുള്ളവർ ഇങ്ങനെയുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും നടന്മാരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നും കസ്റ്റംസ് കമ്മിഷണർ ടി.ടിജു വ്യക്തമാക്കി. ദുൽഖർ സൽമാന്റെ ഇത്തരത്തിലുള്ള 2 വാഹനങ്ങൾ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. പൃഥ്വിരാജ് സുകുമാരന്റെ പേരിലും ഇത്തരമൊരു കാർ ഉണ്ടെന്നും എന്നാൽ അത് കണ്ടെത്തിയില്ലെന്നും കസ്റ്റംസ് കമ്മിഷണർ വ്യക്തമാക്കി. മറ്റൊരു നടനായ അമിത് ചക്കാലയ്ക്കലിന്റെ വാഹനങ്ങളും […]
