പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസൻസ് ആർബിഐ റദ്ദാക്കി; ഉടനടി നടപ്പിൽ വരുത്തണം
മുംബൈ: പേടിഎം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡിന് (PPBL) അനുവദിച്ചിരുന്ന ബാങ്കിംഗ് ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഉടനടി പ്രാബല്യത്തിൽ വരുന്ന രീതിയിൽ റദ്ദാക്കി. തുടർച്ചയായ നിയമലംഘനങ്ങളും മേൽനോട്ടത്തിലുള്ള വീഴ്ചകളുമാണ് ഇത്തരമൊരു കടുത്ത നടപടിയിലേക്ക് ആർബിഐയെ നയിച്ചത്. ബാങ്കിംഗ് നിയന്ത്രണ നിയമത്തിലെ സെക്ഷൻ 22 പ്രകാരമുള്ള നിബന്ധനകൾ പാലിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടുവെന്ന് ആർബിഐ നിരീക്ഷിച്ചു. ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നതിലും പരിശോധിക്കുന്നതിലും വലിയ വീഴ്ചകൾ കണ്ടെത്തി. ആയിരക്കണക്കിന് അക്കൗണ്ടുകൾ ഒരേ പാൻ കാർഡ് ഉപയോഗിച്ച് തുടങ്ങിയതായും കൃത്യമായ രേഖകളില്ലാതെ […]
