ഇനി നാലുവർഷം സർവീസുഉള മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾക്ക് മാത്രം പെൻഷൻ
തിരുവനന്തപുരം: ഇനി മുതൽ നാലു വർഷം സർവീസ് പൂർത്തിയാക്കിയാലേ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ ലഭിക്കൂ. നിലവിൽ രണ്ടുവർഷം സർവീസുണ്ടെങ്കിൽ പെൻഷന് അർഹതയുണ്ടായിരുന്നു. രണ്ടുവർഷത്തിൽ കൂടുതലുണ്ടെങ്കിൽ മൂന്നുവർഷമായി കണക്കാക്കിയും പെൻഷൻ നൽകിയിരുന്നു.ആ രീതികളാണ് മാറ്റുന്നത്. ഇതുസംബന്ധിച്ച നിർദേശം മന്ത്രിമാർക്ക് മുഖ്യമന്ത്രി വിഡി സതീശൻ നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു. പുതിയനിബന്ധനയ്ക്ക് മുൻകാലപ്രാബല്യം ഏർപ്പെടുത്തില്ല. അതിനാൽ നിലവിൽ നാലുവർഷത്തിൽ കുറവുള്ള സർവീസിന് പെൻഷൻ ലഭിക്കുന്നവർക്ക് അത് തുടർന്നും ലഭിക്കും. പുതിയ സർക്കാരിലെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾക്കുമാത്രമായിരിക്കും പുതിയ നിബന്ധന ബാധകം. […]


