Pinarayi Vijayan

‘ഇവി‌ടെ ചുക്കും ചുണ്ണാമ്പും ഇല്ല’: ചൂരക്കറിക്കു ശേഷം ഇടതുസർക്കാരിനെതിരെ വീണ്ടും സി.ദിവാകരൻ

തിരുവനന്തപുരം: ഇഷ്ടപ്പെട്ട മീൻകറി കിട്ടാത്തതുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി ആയിരിക്കെ പിണറായി വിജയൻ മുതിർന്ന നേതാവ് ആനത്തലവട്ടം ആനന്ദന്റെ വീട്ടിൽനിന്ന് ഊണു കഴിക്കാതെ ഇറങ്ങിപ്പോയെന്ന പ്രസ്താവനയ്ക്കു ശേഷം വീണ്ടും സർക്കാരിനെതിരെ സിപിഐ നേതാവ് സി. ദിവാകരൻ. കേരളത്തിൽ ഫാക്ടറികളോ നിർമാണകേന്ദ്രങ്ങളോ സ്ഥാപിക്കാൻ സർക്കാർ തയാറാകാത്തതുകൊണ്ടാണ് യുവാക്കൾ ജോലി തേടി മറ്റു രാജ്യങ്ങളിലേക്കു പോകുന്നതെന്ന കടുത്ത വിമർശനമാണ് സി. ദിവകരൻ ഉന്നയിച്ചത്‌. ‘‘ഇന്ത്യയെയാകെ താരതമ്യപ്പെടുത്തുമ്പോൾ ഒരു ചെറിയ പഞ്ചായത്താണീ കേരളം. ഇവിടെ ഒരു ചുക്കും ചുണ്ണാമ്പും ഇല്ല. ഒരു […]
Read More

ബഡ്ജറ്റിൽ കേരളം എന്ന പേരുപോലും പരാമർശിച്ചില്ല,​ എയിംസിനായി പ്രധാനമന്ത്രിയെ അടക്കം കണ്ടിട്ടും നിരാശ: മുഖ്യമന്ത്രി

തിരുവനന്തപുരം : പല സംസ്ഥാനങ്ങൾക്കും ഒന്നിലധികം എയിംസം അനുവദിക്കുമ്പോഴും കേരളത്തോട് കാണിക്കുന്ന വിവേചനം തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബഡ്ജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സർവേയിൽ കേരളത്തിന്റെ നേട്ടങ്ങളെ പ്രശംസിച്ച കേന്ദ്രം ബഡ്‌ജറ്റ് വന്നപ്പോൾ കേരളം എന്ന പേരു പോലും പരാമർശിച്ചില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രത്തിന്റെ ഈ അവഗണന അങ്ങേയറ്റം നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. എയിംസ് എന്നത് കേരളത്തിന്റെ കാലങ്ങളായുള്ള ആവശ്യമാണ്. നാല് സ്ഥലങ്ങൾ എയിംസിനായി നിർദ്ദേശിച്ചു,​ പലവട്ടം പ്രധാനമന്ത്രിയെയും ആരോഗ്യമന്ത്രിയെയും അടക്കം കണ്ടു. ഇപ്പോ കിട്ടിപോയി […]
Read More

എ.കെ ബാലനെ തള്ളാതെ മുഖ്യമന്ത്രി.കേരളത്തിൽ വർഗീയ ശക്തികൾ ഇപ്പോഴുമുണ്ട്.

തിരുവനന്തപുരം: കേരളം രാജ്യത്തിന് മാതൃകയാണെന്നും ഇവിടെ വർഗീയ സംഘർഷമോ കലാപമോ ഇല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മന്ത്രി എ.കെ.ബാലന്റെ ‘മാറാട്’ പരാമർശത്തെ തള്ളാൻ മുഖ്യമന്ത്രി തയാറായില്ല.വർഗീയ ശക്തികൾ കേരളത്തിൽ ഇപ്പോഴും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘‘ജനമാണ് ഞങ്ങൾക്കുള്ള കനഗോലു. ഇന്നത്തെ കേരളം രാജ്യത്തിന് മാതൃകയാണ്. ഇവിടെ വർഗീയ സംഘർഷമോ കലാപമോ ഇല്ല. എന്നാൽ‌ അതിൽ നിന്ന് വ്യത്യസ്തമായ ചിത്രം കേരളത്തിന് ഉണ്ടായിരുന്നു. അതാണ് ബാലൻ ഓർമിപ്പിച്ചത്. മാറാട് കാലാപം അതിനിഷ്ഠൂരമായിരുന്നു, അന്നത്തെ മുഖ്യമന്ത്രി അവിടെ […]
Read More

മുഖ്യമന്ത്രിപിണറായിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ച വിഷയങ്ങളിൽ പരസ്യസംവാദത്തിന് തയ്യാറാണെന്ന് പ്രതിപക്ഷനേതാവ് വി‌ഡി സതീശൻ. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് രണ്ട് സഖാക്കള്‍ ജയിലിലാണെന്നത് മുഖ്യമന്ത്രിയെ വിനയത്തോടെ ഓര്‍മിപ്പിക്കട്ടെയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സംവാദത്തിനായി മുഖ്യമന്ത്രിക്ക് സ്ഥലവും തീയതിയും തീരുമാനിക്കാമെന്നും നിര്‍ദേശം ഏറ്റെടുക്കുമെന്ന് കരുതുന്നതായും സതീശൻ കൂട്ടിച്ചേർത്തു. ‘ജയിലിലായ മോഷ്ടാക്കളെ ചേര്‍ത്തുപിടിക്കുന്നതിനൊപ്പം, കോണ്‍ഗ്രസിനെയും യുഡിഎഫിനെയും വിമര്‍ശിക്കുന്ന മുഖ്യമന്ത്രിയുടെയും മറ്റ് നേതാക്കളുടെയും തൊലിക്കട്ടി അപാരമാണ്. എംഎല്‍എയ്ക്കെതിരായ ബലാത്സംഗ പരാതിയിൽ രാജ്യത്ത് ഒരു പാര്‍ട്ടിയും ഇന്നേവരെ സ്വീകരിച്ചിട്ടില്ലാത്ത നിലപാടെടുത്ത് തല ഉയര്‍ത്തിയാണ് […]
Read More

‘മൂന്നാം പിണറായി സർക്കാർ വരണമോയെന്ന് ജനങ്ങൾ തീരുമാനിക്കും,:പിണറായി വിജയൻ

കൊച്ചി: മൂന്നാം പിണറായി സർക്കാർ വരണമോ എന്ന് ജനങ്ങൾ തീരുമാനിക്കേണ്ട കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എംപിമാർ കേരളത്തിന്റെ അംബാസഡർമാരായി പ്രവർത്തിക്കേണ്ടവരാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് രാഹുൽ മാങ്കൂട്ടത്തിലിനെ അവതരിപ്പിച്ചത് ഭാവിയിലെ നിക്ഷേപമെന്ന രീതിയിലാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കൊച്ചിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.’പാർലമെന്റ് അംഗങ്ങൾ സർക്കാരിനുവേണ്ട കാര്യങ്ങൾ നേടിയെടുക്കാൻ ബാദ്ധ്യതപ്പെട്ടവരാണ്. ജോൺ ബ്രിട്ടാസ് മികച്ച ഇടപെടൽശേഷിയുള്ള എംപിയാണ്. നാടിന്റെ ആവശ്യം നേടിയെടുക്കാൻ എല്ലാ അംഗങ്ങളും ഒരുമിച്ച് നിൽക്കണം. സഭാ സമ്മേളനത്തിന് മുൻപ് പാർലമെന്റ് അംഗങ്ങളുടെ യോഗം വിളിക്കുന്നത് […]
Read More