പിണറായി സ്തുതി ഗാനം രചിച്ച ജീവനക്കാരന്റെ സേവനം അവസാനിപ്പിച്ച് യുഡിഎഫ് സർക്കാർ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സ്തുതിഗാനം രചിച്ച സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ മുൻ നേതാവ് പൂവത്തൂർ ചിത്രസേനന്റെ സേവനം യുഡിഎഫ് സർക്കാർ അവസാനിപ്പിച്ചു. സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിൽനിന്ന് വിരമിച്ച ശേഷം ധനകാര്യ വകുപ്പിൽ സ്പെഷ്യൽ മെസഞ്ചർ ആയി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. തിങ്കളാഴ്ച മുതൽ ജോലിക്ക് എത്തേണ്ടതില്ലെന്ന സന്ദേശം ചിത്രസേനന് നൽകി. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സുവർണ ജൂബിലിയോടനുബന്ധിച്ച് ചിത്രസേനൻ രചിച്ച ഗാനം നേരത്തെ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ‘ഇരുളടഞ്ഞ […]
