രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ഓഫിസിലെത്തി; പ്രതിഷേധങ്ങളിൽ ബുദ്ധിമുട്ടില്ലെന്ന് പ്രതികരണം
പാലക്കാട്: ലൈംഗികാരോപണ വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ എം.എൽ.എ ഓഫിസിലെത്തി. വൈകിട്ട് നാലു മണിയോടെയാണ് രാഹുൽ ഓഫിസിലെത്തിയത്. കാറിലെത്തിയ രാഹുലിനെ അനുയായികൾ സ്വീകരിച്ചു. ചുണക്കുട്ടന്മാർ കൂടെയുണ്ടെന്ന് അനുയായികൾ രാഹുലിനോട് പറഞ്ഞു. ഒന്നും പ്രതികരിക്കാനില്ലെന്നും പിന്നീട് വിശദമായി കാണാമെന്നും രാഹുൽ മാധ്യമങ്ങളോട് വ്യക്തമാക്കി. മുമ്പും മാധ്യമങ്ങളോട് സംസാരിച്ചിട്ടുണ്ട്. താൻ പറയുന്നതിലും അപ്പുറമാണ് വാർത്തകളെന്നും രാഹുൽ പറഞ്ഞു.മണ്ഡലത്തിൽ ഇല്ലാതിരിക്കേണ്ട കാര്യമില്ല. പ്രതിഷേധങ്ങളോട് നിഷേധാത്മക സമീപനം ഒരിക്കലും സ്വീകരിച്ചിട്ടില്ല. താൻ ഒരുപാട് പ്രതിഷേധങ്ങൾ നടത്തിയിട്ടുള്ള ആണ്. പ്രതിഷേധങ്ങൾ ജനാധിപത്യത്തെ ശക്തിപ്പെടുത്തും. പ്രതിഷേധങ്ങളിൽ യാതൊരു […]

