pm

പ്രധാനമന്ത്രി നരേന്ദ്രമോദി 23ന് തലസ്ഥാനത്ത്,​ തിരുവനന്തപുരം വികസന രേഖ പ്രഖ്യാപിക്കും

തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ വികസന രേഖ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വരുന്നു. ജനുവരി 23നാണ് പ്രധാനമന്ത്രി തലസ്ഥാനത്തെത്തുന്നത്. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ലഭിച്ചാൽ നഗരത്തിന്റെ സമഗ്ര വികസന രേഖ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ അറിയിച്ചിരുന്നു. നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന സമഗ്ര വികസന രേഖയായിരിക്കും നരേന്ദ്രമോദി പ്രഖ്യാപിക്കുക എന്നാണ് ബി.ജെ.പി കേന്ദ്രങ്ങൾ നൽകുന്ന സൂചന. സെൻട്രൽ സ്റ്റേഡിയത്തിലോ പുത്തരിക്കണ്ടം മൈതാനത്തോ ആയിരിക്കും ചടങ്ങ് സംഘടിപ്പിക്കുന്നത്‌. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൂടി […]
Read More

കേരളത്തിൽ കെനിയൻ മുൻ പ്രധാനമന്ത്രിയുടെ മരണം, ഹൃദയാഘാതത്തെ തുടർന്ന്, എത്തിയത് ആയുർവേദ ചികിത്സയ്ക്ക്

കൊച്ചി: കെനിയയുടെ മുൻ പ്രധാനമന്ത്രി റെയ്ല ഒഡിങ്ക (80) കൂത്താട്ടുകുളത്ത് അന്തരിച്ചു. ഭാര്യയ്ക്കും മകൾക്കുമൊപ്പവുമുള്ള പ്രഭാത നടത്തത്തിനിടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ശാരീരിക അസ്വാസ്ഥ്യത്തെത്തുടർന്ന് കൂത്താട്ടുകുളം ദേവമാത ആശുപത്രിയിൽ റെയ്‌ലയെ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിൽ എത്തിക്കുന്നത് ഉൾപ്പെടെയുള്ള മറ്റു നടപടികൾ എംബസി മുഖേനെ സ്വീകരിക്കും. കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം എംബാം ചെയ്യുന്ന കാര്യം തീരുമാനമെടുക്കും. കെനിയയിൽനിന്നു പ്രത്യേക വിമാനം എത്തിച്ചായിരിക്കും മൃതദേഹം കൊണ്ടുപോകുന്നത്. ശ്രീധരീയത്തിൽ ചികിത്സയ്ക്ക് എത്തിയതായിരുന്നു അദ്ദേഹം. മകൾ […]
Read More

പ്രധാനമന്ത്രി പദത്തിന് അടുത്തൊന്നും ഒഴിവില്ല; 2029, 2034 വർഷങ്ങളിലും അതിനുശേഷവും മോദി തന്നെയെന്ന് രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ പ്രധാനമന്ത്രി പദത്തിലേയ്ക്ക് ഒഴിവില്ലെന്നും ബിജെപിയിൽ നരേന്ദ്ര മോദി ചോദ്യം ചെയ്യപ്പെടാത്ത നേതാവായി തുടരുമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ദേശീയമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രാജ്നാഥ് സിംഗിന്റെ പരാമർശം. ‘ലോകത്തിലെ ഉന്നത നേതാക്കൾ പോലും ആഗോള കാര്യങ്ങളിൽ മോദിയുടെ ഉപദേശം തേടുന്നു. ലോക നേതാക്കളിൽ നിന്ന് ജന്മദിനത്തിൽ ഇത്രയധികം വ്യക്തിപരമായ കോളുകൾ ലഭിക്കുന്ന മറ്റൊരു പ്രധാനമന്ത്രി ഇല്ല. ഓപ്പറേഷൻ സിന്ദൂറിന് മുന്നോടിയായി സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകുന്നതിന് മുമ്പ് പ്രധാനമന്ത്രി മൂന്ന് സൈനിക മേധാവികളുമായും ദേശീയ […]
Read More

പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങൾ സ്വന്തമാക്കണോ?… എങ്കിൽ ഓൺലൈൻ ലേലത്തിൽ പങ്കെടുക്കാം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച സമ്മാനങ്ങൾ സ്വന്തമാക്കാണോ… എങ്കിൽ പൊതുജനങ്ങൾക്കായി അതിനുള്ള അവസരം ഒരുങ്ങി. മോദിയുടെ ജന്മദിനമായ ഇന്നലെ സമ്മാനങ്ങളുടെ ഓൺലൈൻ ലേലം തുടങ്ങിയത്്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും പ്രധാനമന്ത്രിക്ക് ലഭിച്ച 1300ലേറെ പുരസ്‌കാരങ്ങളാണുള്ളത്. 1.03 കോടി രൂപ വിലയുള്ള ഭവാനി ദേവിയുടെ പ്രതിമയാണ് ഇവയിൽ ഏറ്റവും വിലപിടിപ്പുള്ള സമ്മാനങ്ങളിലൊന്ന്. 5.5 ലക്ഷം രൂപ മൂല്യമുള്ള അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ മാതൃകയുമുണ്ട്. ജമ്മു കാശ്മീരിൽ നിന്നുള്ള പശ്മിന ഷാൾ, തഞ്ചാവൂർ ചിത്രകല, ഗുജറാത്തിൽ നിന്നുള്ള രോഗൻ […]
Read More