പി.എം ശ്രീ പദ്ധതി; പിന്മാറ്റം കേരളത്തിന് എളുപ്പമല്ല, അന്തിമ തീരുമാനം കേന്ദ്രത്തിന്റേത്
ന്യൂഡൽഹി: പി.എം ശ്രീ പദ്ധതി നടപ്പിലാക്കുന്നത് പുനഃപരിശോധിക്കുമെന്ന കേരളത്തിന്റെ തീരുമാനത്തെക്കുറിച്ച് അറിയില്ലെന്നും വ്യക്തത ലഭിച്ചശേഷം തുടർനടപടി ഉണ്ടാകുമെന്നും കേന്ദ്ര വിഭ്യാഭ്യാസമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ പി.എം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറുക കേരളത്തിന് എളുപ്പമല്ല. കേന്ദ്രമാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. പിന്മാറാൻ കേരളം തീരുമാനിച്ചാൽ സമഗ്ര ശിക്ഷാ അഭിയാന്റെ (എസ്എസ്എ) ഫണ്ട് തടയാൻ കേന്ദ്രത്തിന് കഴിയും. പി എം ശ്രീ ധാരണാപത്രത്തിലെ വ്യവസ്ഥകൾ പ്രകാരം കരാർ റദ്ദാക്കാനും പിൻവലിക്കാനും അധികാരമുള്ളത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം, സ്‌കൂൾ വിദ്യാഭ്യാസ […]
