pmshri

പിഎംശ്രീയിൽ നിർണായക നീക്കം, സിപിഐയെ അനുനയിപ്പിക്കാൻ മന്ത്രി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച

തിരുവനന്തപുരം: പിഎംശ്രീയിൽ ഇടതുമുന്നണിയിൽ വിവാദം മുറുകവെ നിർണായക നീക്കവുമായി സിപിഎം. ഇടഞ്ഞു നിൽക്കുന്ന സി.പി.ഐയെ അനുനയിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നേരിട്ട് സിപിഐ ആസ്ഥാനത്തെത്തി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തുകയാണിപ്പോൾ. മുന്നണിയിൽ പോലും ചർച്ച ചെയ്യാതെ പിഎംശ്രീ പദ്ധതിയിൽ ഒപ്പിട്ടതിൽ സി.പി.ഐ കടുത്ത എതിർപ്പ് തുറന്നു പറഞ്ഞിരുന്നു. മുന്നണി മര്യാദകളുടെ ലംഘനമെന്നായിരുന്നു ബിനോയ് വിശ്വം കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിന് പിന്നാലെയാണ് അനുനയശ്രമത്തിന് സിപിഎം ശ്രമിക്കുന്നത്. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും സംയുക്തമായി […]
Read More