334 പാർട്ടികൾക്ക് അംഗീകാരമില്ല ഇനി; കേരളത്തിൽ ഏഴ് പാർട്ടികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി, നീക്കം ചെയ്യാൻ കാരണങ്ങൾ ഇത്…
ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരമില്ലാതെ 334 പാർട്ടികളെ പട്ടികയിൽ നിന്നും നീക്കം ചെയ്തു. 2019 മുതൽ ഈ പാർട്ടികളൊന്നും തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടില്ല. രാജ്യത്ത് ഒരിടത്ത് പോലും ഓഫീസ് സംവിധാനങ്ങൾ സജ്ജീകരിക്കരിച്ചിട്ടുമില്ല. ഇങ്ങനെ കടലാസ് പാർട്ടികളായി മാത്രം പ്രവർത്തിക്കുന്നവയെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പട്ടികയിൽ നിന്നും നീക്കംചെയ്തത്. കേരളത്തിൽ നിന്നുള്ള ആർ.എസ്.പി (ബോൾഷെവിക്) ഉൾപ്പെടെ ഏഴ് പാർട്ടികളും പട്ടികയിലുണ്ട്. ദേശീയ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി, നാഷണൽ ഡെമോക്രാറ്റിക് പാർട്ടി (സെക്കുലർ), നേതാജി ആദർശ് പാർട്ടി, റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി […]
