പി.പി. തങ്കച്ചൻ, നേതൃനിരയിലെ സാധാരണക്കാരൻ: ഒ.ഐ.സി.സി
മനാമ: കഴിഞ്ഞ അൻപതു വർഷത്തെ കേരളത്തിലെ കോൺഗ്രസ് ചരിത്രത്തിൽ സാധാരണപ്രവർത്തകനായി, സാധാരണക്കാരോടൊപ്പം പ്രവർത്തിച്ച സാധാരണ കോൺഗ്രസ് പ്രവർത്തകരുടെ ഹൃദയത്തിൽ വലിയ സ്ഥാനം നേടിയ നേതാവ് ആയിരുന്നു അന്തരിച്ച മുൻ കെ.പി.സി.സി പ്രസിഡന്റ് പി പി തങ്കച്ചൻ എന്ന് ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു. സാധാരണ രാഷ്ട്രീയ നേതാക്കൾക്ക് കാണുന്ന തലക്കനമോ, താൻ പറയുന്നത് മാത്രം നടപ്പിലായാൽ മതി, താൻ എടുക്കുന്ന നിലപാട് മാത്രമാണ് ശരി എന്നൊന്നും കരുത്താതെ, എല്ലാവരെയും ചേർത്ത് മുന്നോട്ട് […]
