prank

പൊലീസുകാരായി നാട്യം, യുവതിയെ പ്രാങ്ക് ചെയ്ത് പിറന്നാളാഘോഷം; കേസെടുത്ത് പൊലീസ്

കണ്ണൂർ: പൊലീസ് ജില്ലാ ഹെഡ്ക്വാട്ടേഴ്‌സ് ക്യാംപിനകത്ത് അതിക്രമിച്ചു കയറി പിറന്നാൾ ആഘോഷം നടത്തി ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച അഞ്ചുപേർക്കെതിരെ കേസ്. ഈ മാസം പതിനാറിനാണു പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന പ്രതികൾ ഹെഡ്ക്വാട്ടേഴ്‌സ് എത്തിയത്. തുടർന്നു യുവതിയെക്കൊണ്ടു പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങളാണു സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചത്. ടൗൺ പൊലീസ് സ്റ്റേഷനിൽ നിന്നാണെന്നു പറഞ്ഞാണു ധന്യ എന്ന് പേരുള്ള യുവതിയെ വിളിക്കുന്നത്. യുവതിയുടെ വാഹനം ഇടിച്ച് ഒരാൾ മരിച്ചുവെന്നും ഇതുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ എത്തണമെന്നുമാണ് വിഡിയോയിലെ […]
Read More