‘അൻവർ ബേപ്പൂരിൽ മത്സരിക്കും’; യുഡിഎഫിന്റെ ആദ്യ സ്ഥാനാർഥി പ്രഖ്യാപനം നടത്തി സണ്ണി ജോസഫ്
കോഴിക്കോട്: ബേപ്പൂരിൽ പി.വി.അൻവർ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും. കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് ഇക്കാര്യം സ്ഥിരീകരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ആദ്യ സ്ഥാനാർഥി പ്രഖ്യാപനമാണിത്. ബേപ്പൂരിൽ അൻവർ ജയിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. അൻവറിന്റെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിനെ നേരത്തെ യുഡിഎഫ് അസോസിയേറ്റ് അംഗമാക്കിയിരുന്നു. അതേസമയം ബേപ്പൂരിൽ ഇതിനോടകം തന്നെ അൻവർ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി വരുന്നുണ്ട്. യുഡിഎഫിൽ നിന്ന് ഉറപ്പ് ലഭിച്ചതോടെയാണ് അൻവർ ബേപ്പൂരിൽ സജീവമായത്. ബേപ്പൂരിൽ ഫ്‌ളക്‌സും ബോർഡുകളും സ്ഥാപിച്ചതിന് പിന്നാലെ അൻവർ മണ്ഡലത്തിൽ […]
